അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം വേഗത്തിലാക്കണം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

Spread the love

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമനിര്‍മ്മാണം എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

നിയമപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായ ജസ്റ്റീസ് കെ.ടി.തോമസ് ഇതുസംബന്ധമായ കരട് ബില്ല് തയ്യാറാക്കി 2019ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അതിന് മേല്‍ നടപടി സ്വീകരിക്കാത്തത് നിര്‍ഭാഗ്യകരമാണ്. കര്‍ശനമായ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മ്മാണം കൊണ്ടുവന്നെങ്കില്‍ മാത്രമെ ഇത്തരം അനാചാരങ്ങളെ തടയാന്‍ സാധിക്കു. ഇലന്തൂരിലെ ഇരട്ട നരബലി മനുഷ്യമനസാക്ഷിയെ നടക്കുന്നതാണ്.ഈ കേസിലെ മുഖ്യപ്രതി സിപിഎമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.പ്രബുദ്ധ കേരളത്തിന് അപമാനമാണ് ഇലന്തൂരിലെ ഇരട്ട നരബലി. ഇരകളായവരെ കണാതായി മാസങ്ങള്‍ പിന്നിട്ടിട്ടും അവരെ കണ്ടെത്തുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായിട്ടുണ്ട്. ഇത് ആഭ്യന്തരവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ച കൂടിയാണെന്നും ഹസ്സന്‍ പറഞ്ഞു.

Author