വലപ്പാട് : എടത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലെ ഏഴ് കുട്ടികൾക്ക് വീതം 126 കുട്ടികൾക്ക് ആയിരം രൂപ വിലമതിക്കുന്ന പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു മണപ്പുറം ഫൗണ്ടേഷൻ.
എടത്തുരുത്തി കാളിക്കുട്ടി സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ എടത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ദിൽഷ സുധീർ സ്വാഗതം ആശംസിച്ചു.
മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് അക്ഷരമുറ്റത്ത് കരുതലായി എന്ന പദ്ധതി വിശദീകരിച്ച ചടങ്ങിൽ എടത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി .വി.പി.നന്ദകുമാർ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഖിൽ കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.
എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ മെമ്പർമാർ എല്ലാവരും പങ്കെടുത്തു. 126 കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചടങ്ങിൽ സനോജ് ഹെർബർട്ട്, ശില്പ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. സഞ്ജയ് ടി എസ്, രേഷ്മ എൻ ആർ, മനുവേൽ അഗസ്റ്റിൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Report : Asha Mahadevan