മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ ആശുപത്രികളെ അഭിനന്ദിച്ചു

Spread the love

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ സർക്കാർ ആശുപത്രികളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കൂടുതൽ രോഗികൾക്ക് മെഡിസെപ്പിലൂടെ ചികിത്സ നൽകിയ സ്ഥാപനങ്ങളെ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അനുമോദന പത്രിക നൽകി ആദരിച്ചിരുന്നു.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, കോട്ടയം മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കണ്ണൂർ മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയാണ് സർക്കാർ ആശുപത്രികളുടെ വിഭാഗത്തിൽ ആദ്യ അഞ്ചിൽ വന്നത്.

Author