കാൽഗറി : C&DCL 40-ഓവറിലെയും & ടൈറ്റൻസ് പ്രീമിയർ ലീഗിലെയും ചാമ്പ്യന്മാരായിക്കൊണ്ട് റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബ് 2022 ൽ അതിന്റെ വിജയഗാഥ തുടരുന്നു

Spread the love

ഒക്‌ടോബർ 2-ന് റൈലി പാർക്കിൽ (Riley Park) നടന്ന 2022 C&DCL 40 ഓവർ ചാമ്പ്യൻഷിപ്പിൽ റൺ റൈഡേഴ്‌സ് ആൽഫ (Run Riders Alpha) ടീം വിജയിച്ചതോടെ ഒരു പുതിയ അദ്ധ്യത്തിനു റൺ റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബ് അവിടെ തുടക്കം കുറിക്കുകയുണ്ടായത്. റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ തുടക്കം മുതൽ അതിൽ ഭഗവാക്കായിരുന്ന അനേകർക്ക് നിർവൃതിയിടെയും, സംതൃപ്തിയും, സന്തോഷവും നിറഞ്ഞ ഒരു അവസരമായിരുന്നു അത്. കഠിനമായ റെഗുലർ സീസണിന് ശേഷം, ആൽഫ ടീം പ്ലേഓഫുകളിൽ എല്ലാ പ്രതിബന്ധതകളും പൊരുതി മറികടന്നു, സെമി-ഫൈനൽ കാൽഗറി സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. ചാംപ്യൻഷിപ് മത്സരത്തിൽ 40-ഓവർ ഡിവിഷൻ-2ലെ ഏറ്റവും മികച്ച ടീമും, റെഗുലർ സീസണിൽ ഒരു തോൽവി മാത്രം ഉണ്ടായിരുന്ന ക്രസന്റ് സ്റ്റാർസിനെ 32 റൺസിന് പരാജയപ്പെടുത്തി; പ്രതിബദ്ധത, ടീം വർക്ക്, കഠിനാധ്വാനം എന്നിവ എങ്ങനെ ഫലം നൽകുന്നു എന്ന് കാണിച്ചു തന്നു റൺ റൈഡേഴ്‌സ് ആൽഫ ടീം.

സ്കോർ കാർഡ്:

https://cricclubs.com/cricketcalgary/viewScorecard.do?matchId=3360&clubId=15482

അതിനു ശേഷം ഒക്ടോബര് 8-9 തീയതികളിൽ ട്രാവൻകൂർ ടൈറ്റൻസ് (Travancore Titans) ആതിഥേയത്വം വഹിച്ച രണ്ടാമത് ടൈറ്റൻസ് പ്രീമിയർ ലീഗിൽ (Titans Premier League) ചാംപ്യൻഷിപ് ഉയർത്തി റൺ റൈഡേഴ്‌സ് തങ്ങളുടെ 2022 സീസൺ കൂടുതൽ മധുരമുള്ളതാക്കി. ടൂർണമെന്റിൽ ആകെ 6 ടീമുകൾ ഉണ്ടായിരുന്നു. ഫൈനലിൽ ട്രാവൻകൂർ ടൈറ്റൻസിനെ 3 റൺസിന്‌ തോൽപിച്ചാണ് റൺ റൈഡേഴ്‌സ് ടെന്നീസ് ബോൾ ടീം കപ്പു ഉയർത്തിയത്.

സ്കോർ കാർഡ്:

https://cricheroes.in/scorecard/4532334/Titans-Premier-League-2022/Run-Riders-CC,-Calgary-vs-Travancore-Titans-Calgary

കാൽഗറിയിലെ കൂടുതലായി മലയാളികൾ ഉൾപ്പെട്ട ടെന്നീസ് ബോൾ ടീമുകളായ ട്രാവൻകൂർ ടൈറ്റൻസ് (Travancore Titans), കേരള റോയൽസ് (Kerala Royals), സൂപ്പർജയന്റ്‌സ് കാൽഗറി (Supergiants Calgary) എന്നീ ടീമുകൾ ടെന്നീസ് ബോൾ കളിക്കുന്നതിൽ റൺ റൈഡേഴ്സിലെ പല കളിക്കാരും നേരത്തെ തന്നെ ഉൾപ്പെട്ടിരുന്നു. 2022-ൽ പുതുതായി സ്ഥാപിതമായ സൂപ്പർജയന്റ്സ് കാൽഗറി ടീമിന് പ്രത്യേക പരാമർശം അർഹിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ കാൽഗറിയിലും എഡ്മണ്ടണിലും പങ്കെടുത്ത പല ടൂർണമെന്റുകളിലും സൂപ്പർജയന്റ്സ് കാൽഗറി വിജയിച്ച് മികച്ച ഉയരങ്ങളിലെത്തി. എഡ്‌മണ്ടൻ കോസ്‌മോപൊളിറ്റൻസ് സിസി (Edmonton Cosmopolitans CC), എഡ്‌മണ്ടൻ ഈഗിൾസ് സിസി (Edmonton Eagles CC), റൺ റൈഡേഴ്‌സ് സിസി എന്ന മൂന്ന് മലയാളി ക്ലബ്ബുകൾ എഡ്‌മന്റണിൽ നടന്ന എഡ്‌മന്റൺ-കാൽഗറി ട്രൈസീരീസിനൊപ്പം റൺ റൈഡേഴ്‌സ് തങ്ങളുടെ 2022 ക്രിക്കറ്റ് സീസൺ പൂർത്തിയാക്കി.

റൺ റൈഡേഴ്സിലെ പല കളിക്കാരും ബാഡ്മിന്റണിലും വോളിബോളിലും മികവ് പുലർത്തുകയും, സാംസ്കാരിക പരിപാടികളിലും മികച്ച പ്രകടനം നടത്തി വരികയും ചെയ്യുന്നു. 2022-ൽ, റൺ റൈഡേഴ്‌സ് സ്പോർട്സ് ക്ലബ് ഒരു സോക്കർ ടീമും ആരംഭിച്ചു – റൈഡേഴ്‌സ് സോക്കർ (Riders Soccer). ഏപ്രിൽ മുതൽ അവർ സ്ഥിരമായി പരിശീലിച്ചു വരുന്നു.

ഒരു ക്ലബ് എന്ന നിലയിൽ, ഒക്‌ടോബർ 22, ഒക്‌ടോബർ 29 തീയതികളിൽ കനേഡിയൻ ബ്ലഡ് സർവീസസുമായി (Canadian Blood Services) സഹകരിച്ച് ഒരു രക്തദാന കാമ്പെയ്‌ൻ നടത്തി ക്ലബ്ബിന്റെ വാർഷിക ചാരിറ്റബിൾ സംരംഭങ്ങൾ ആരംഭിക്കും. കാൽഗറിയിലെ പെലിക്കൻ ഫൗണ്ടേഷനുമായി (Pelican Foundation, Calgary) സഹകരിച്ച് ആവശ്യക്കാർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തുകൊണ്ടുള്ള വോളന്റീർ പ്രവത്തനവും ഈ വർഷം അവസാനിക്കുന്നതിനു മുൻപ് നടത്തപെടുന്നതായിരിക്കും.

റൺ റൈഡേഴ്‌സ് ക്ലബ്ബിലേക്ക് പുതിയതായി ചേരുവാൻ താത്പര്യമുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നു (മുൻ അനുഭവത്തിന്റെ ആവശ്യമില്ല). ക്ലബ്ബിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ; ജോർജ് മാത്യൂസ് (403 922 2223), സന്ദീപ് സാം അലക്‌സാണ്ടർ (403 891 5194) എന്നിവരുമായി ബന്ധപ്പെടുക.

ക്ലബ്ബിനെ കൂടുതലായി അറിയാൻ ഈ ലിങ്കുകളിൽ സന്ദർശിക്കുക:

https://runriders.com

https://www.instagram.com/calgary_run_riders

https://www.facebook.com/groups/calgaryrunriders/

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author