നെഹ്റു യുവ കേന്ദ്ര യുവ ഉത്സവ് സംഘടിപ്പിച്ചു

Spread the love

നെഹ്റു യുവ കേന്ദ്ര പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് – 2022 കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ചു. ജില്ലയിലെ യുവാക്കളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കാതോലിക്കറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മുഖ്യാഥിതി ആയിരുന്നു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍, എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍മാരായ സൗമ്യ ജോസ്, ഗോകുല്‍ ജി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൊബൈല്‍ ഫോട്ടോഗ്രഫി, തിരുവാതിര കളി, വാട്ടര്‍ കളര്‍ പെയിന്റിംഗ്, യുവ സംവാദ്, പ്രസംഗം, കവിതാ രചന എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ ജോസ് സമ്മാനദാനം നിര്‍വഹിച്ചു.

 

Author