പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാകുന്നു: നടപടികളാരംഭിച്ച് പൊതുമരാമത്ത് വകുപ്പ്

Spread the love

പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്ത് വലിയഴീക്കല്‍ പാലവും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ഫറോക്ക് പാലവും സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് നടപടി. പാലങ്ങളെ മോടി പിടിപ്പിച്ചാല്‍ ഗതാഗത്തിന് മറ്റ് തടസമെന്നുമില്ലാതെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലങ്ങള്‍ വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനായി 2023 വര്‍ഷത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. പത്തനംതിട്ട റാന്നി കീക്കൊഴൂര്‍ പേരൂര്‍ച്ചാല്‍ പാലം സന്ദര്‍ശിച്ച മന്ത്രി വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ സാധ്യതയുള്ളതാണ് പേരൂര്‍ച്ചാല്‍ പാലം മന്ത്രി എന്ന് അഭിപ്രായപ്പെട്ടു.

Author