ഫോര്‍ട്ട് വര്‍ത്ത് (ഡാളസ്) : അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരില്‍ നിന്നും നിയമവിരുദ്ധമായി വാങ്ങിയ അധിക ബാഗേജ് ഫീസ് തിരിച്ചു നല്‍കുന്നതിനായി 75 മില്യണ്‍ നല്‍കണമെന്നു ധാരണയായി
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍ എതിരെ 2021ല്‍ അഞ്ച് യാത്രക്കാര്‍ ചേര്‍ന്ന് നല്കിയ ഫെഡറല്‍ ലോ സ്യുട്ടിലാണ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഒത്തുതീര്‍പ്പുണ്ടായത്.
സൗജന്യമായി ബാഗേജുകള്‍ ചെക്കിങ് ചെയ്യാമെന്ന ധാരണയില്‍ അമേരിക്കന്‍ എയര്‍ലൈനില്‍ നിന്നും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തവരാണ് നിര്‍ബന്ധമായും കൗണ്ടറിനു മുന്നിലെത്തുമ്പോള്‍ ബാഗേജ് ഫീസ് നല്‍കേണ്ടി വന്നത്. 2013 മുതല്‍ ഇങ്ങനെ ഫീസ് നല്‍കേണ്ടി വന്നവര്‍ക്ക് തിരിച്ചു നല്‍കണമെന്നാണ് കോടതി ഉത്തരവ്.
25 ഡോളര്‍ ആണ് ആഭ്യന്തര – കാനഡ വിമാനങ്ങളിലെ ബാഗേജ് ഫീസ് ആയി ഇവര്‍ വാങ്ങിയിരുന്നത് രണ്ടാമത്തെ ബാഗിന് 35 ഡോളറും ചാര്‍ജ് ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും ഫീസ് തിരിച്ചു നല്‍കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും എയര്‍ലൈന്‍ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു .
ഇങ്ങനെ അധിക വാങ്ങിയവരില്‍ അമേരിക്കന്‍ ഡല്‍റ്റ , സൗത്ത് വെസ്റ്റ്, യു.എസ് എയര്‍ലൈന്‍ 1.8 ബില്യണ്‍ ഡോളറാണ് ഉണ്ടാക്കിയത് കഴിഞ്ഞ വര്‍ഷം. ആഗോളതലത്തില്‍ പ്രധാന 20 എയര്‍ലൈനുകള്‍ കഴിഞ്ഞവര്‍ഷം 21 മില്യണ്‍ ഡോളറും സമ്പാദിച്ചു.
2013 മുതല്‍ 2021 വരെ യാത്ര ചെയ്തവരില്‍ നിന്നും ഈടാക്കിയ ഫീസ് തിരിച്ചു ലഭിക്കുന്നതിന് ബാഗേജ് ഫീസ് ഉള്‍പ്പെടെ ബുക്ക് ചെയ്ത് ടിക്കറ്റുകളുടെ ഇമെയില്‍ കോപ്പി ഹാജരാക്കേണ്ടതാണ്.