പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി നിര്‍മ്മാണോദ്ഘാടനം നടത്തിസുരക്ഷിതമായ മത്സ്യ ബന്ധനത്തിനുള്ള സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്നതെന്ന് മത്സ്യ ബന്ധന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കണ്ണൂര്‍ പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.200 നോട്ടിക്കല്‍ മൈലിനുള്ളില്‍ വിദേശ ട്രോളറുകളെ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിനൊപ്പം അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ യാനങ്ങളുടെ കാര്യത്തില്‍ വരുത്തേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോകൂ. യാനങ്ങളുടെ നവീകരണം അനിവാര്യമാണ്. അതിനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കും-മന്ത്രി പറഞ്ഞു. എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.