മാള : ലയൺസ് ഇന്റർനാഷണൽ ക്ലബ് ഡിസ്ട്രിക്ട് 318 ഡി ക്ലബ്ബിന്റെ നേതൃത്വത്തിൽ അഡോപ്ഷൻ ഓഫ് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹോളി ഗ്രേസ് അക്കാദമിയിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ വിവിധ സ്കൂളുകളിലെ 800 ഓളം വിദ്യാർഥികൾ 400 ടീമുകളായാണ് മത്സരത്തിൽ പങ്കെടുത്തത്. ലയൺസ് ക്ലബ്ബ് മുൻ
ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫിനാൻസ് എംഡിയുമായ വി പി നന്ദകുമാർ ഉത്ഘാടനം നിർവഹിച്ചു. ഹോളി ഗ്രേസ് അക്കാദമി ഓവർഓൾ ചാമ്പ്യൻസായ മത്സരത്തിൽ ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സബ് ബോയ്സ്, സബ് ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ശ്രീരുധ് ആർ എച്ച്, എച്ച് എസ് അന്തിക്കാട്, ദേവപ്രിയ പി.എസ്, ഭാരതീയ വിദ്യാഭവൻ കൊടുങ്ങല്ലൂർ, ശ്രാവൺ ഷിനോജ്, ജി എസ് സി എം ഐ കുന്നംകുളം, ദക്ഷിണ ആർ, ഈസ്റ്റ് യുപി സ്കൂൾ തൃശ്ശൂർ,
ജോൺ പോൾ പി ജെ, ഭാരതീയ വിദ്യാഭവൻ കാഞ്ഞാണി, ജിൽനിയ യു എച്ച് എസ് എസ് മാമ്പ്ര എന്നിവർ വിജയികളായി.
മാള ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോളി വടകര അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ ഹോളി ഗ്രേസ് അക്കാദമി വൈസ് പ്രിൻസിപ്പൽ ലിവിയ പി വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രെസിഡന്റ് സാബു പോൾ, ഇന്റർനാഷണൽ ആർബിറ്റർ പീറ്റർ ജോസഫ്, പ്രോഗ്രാം കൺവീനർ കെ ഒ ദേവസ്സി, മാള ലയൺസ് ക്ലബ്ബ് സെക്രട്ടറി അജിത്ത് കുമാർ, ക്ലബ്ബ് റീജിയണൽ ചെയർപേഴ്സൺ ബെന്നി ആന്റണി, ഷീല ജോസ് എന്നിവർ പ്രസംഗിച്ചു.
Report : Asha Mahadevan