ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പബ്ലിക്ക് സ്‌ക്കൂളുകളില്‍ പഠിച്ചിരുന്ന 104,000 വിദ്യാര്‍ത്ഥികള്‍ക്ക് തലചായ്ക്കാന്‍ സ്വന്തമായി ഒരു ഭവനം പോലും ഇല്ലായെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്.
2021 അദ്ധ്യയന വര്‍ഷത്തെ റിപ്പോര്‍ട്ട് ഒക്ടോബര്‍ 26 ബുധനാഴ്ചയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്്. ന്യൂയോര്‍ക്കിലെ 10 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീതം ഷെല്‍ട്ടറുകളിലോ, മറ്റു കുടുംബാംഗങ്ങളൊടൊത്താണ് കഴിഞ്ഞിരുന്നത്. ഉപേക്ഷിക്കപ്പെട്ട പല കെട്ടിടങ്ങളും വിദ്യാര്‍ത്ഥികള്‍ താമസസ്ഥലം കണ്ടെത്തിയിരുന്നു.
2020 വര്‍ഷത്തേക്കാള്‍ 3 ശതമാനമാണ് 2021ല്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും ഭവനരഹിത വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി വരുന്നതായിട്ടാണ് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ വിദ്യാര്‍ത്ഥികളുടെ താമസസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 6000ത്തിലധികം വീടുകള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ പഠനത്തിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയതായി കണ്ടെത്തിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
ഈ വര്‍ഷം യു.എസ്. മെക്‌സിക്കൊ ബോര്‍ഡര്‍ കടന്ന് ടെക്‌സസ്സില്‍ എത്തിയ നൂറുകണക്കിന് കൂട്ടികളെയാണ് ന്യൂയോര്‍ക്കില്‍ കൊണ്ടു വിട്ടിരിക്കുന്നത്. ഇവര്‍ സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും, സൗത്ത് അമേരിക്കയില്‍ നിന്നും ഉളളവരാണ്. ഇവര്‍ക്ക് അഭയവും, താമസസൗകര്യവും കണ്ടെത്തേണ്ട ഉത്തരവാദിത്വം കൂടി ഈ വര്‍ഷം ന്യൂയോര്‍ക്ക് സിറ്റി അധികൃതരില്‍ നിക്ഷിപ്തമായിരിക്കുന്നു. ഭവനരഹിതരായ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലയിലും കുറവുണ്ട്.