ഹാരിസ് കൗണ്ടി ജഡ്ജി തെരഞ്ഞെടുപ്പ്: ലിന് ഹിഡല്‍ഗൊക്ക് പിന്തുണയുമായി ജില്‍ബൈഡന്‍

Spread the love

നവംബര്‍ 6 ഞായറാഴ്ച ഹാരിസ് കൗണ്ടിയില്‍ നടന്ന പ്രചരണങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടുകണ്ടു വോട്ടു ചോദിക്കുന്നതിനാണ് അമേരിക്കയുടെ പ്രഥമവനിത ജില്‍ ബൈഡന്‍ ഇവിടെ എത്തിയത്.

ഏര്‍ലി വോട്ടിംഗില്‍ ഡമോക്രാറ്റിക് പാര്‍ട്ടി വോട്ടര്‍മാര്‍ കൂട്ടമായി എത്തി വോട്ടു ചെയ്യാതിരുന്നതു ലിനയെ അത്ഭുതപ്പെടുത്തി. ലാറ്റിനോ, ബ്‌ളാക്ക് വോട്ടുകള്‍ ഇത്തവണ ലിനക്കു കിട്ടികു എന്നതു എളുപ്പമല്ല. നാലുവര്‍ഷമായി അധികാരത്തില്‍ തുടരുന്ന ലിന വിവാദപരമായ തീരുമാനങ്ങളില്‍ ദേശീയ ശ്രദ്ധതന്നെ നേടിയിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തനായ നേതാവായിട്ട് വളര്‍ന്നു വരുന്ന ലിനക്ക് ഇത്തവണ വിജയം എളുപ്പമാകാനിടയില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അലക്‌സാന്‍ഡ്രിയ ഡി മോറല്‍ മീലയുടെ പ്രചരണം കുറ്റമറ്റതാക്കാന്‍ പാര്‍ട്ടി നേതാക്കളും, പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ഈ മത്സരത്തില്‍ അപകട സൂചന മണത്തതിനെ തുടര്‍ന്നാണ് പ്രഥമ വനിത നേരിട്ടെത്തി ലിനക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നില പൊതുവില്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ അത്രയും ഗുണകരമല്ല, എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Author