ഭാരത് സേവക് സമാജിന്റെ നേതൃത്വത്തില്‍ അരനൂറ്റാണ്ട് കാലം മലയാള മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തലസ്ഥാന ജില്ലയിലെ മുതിര്‍ന്ന പത്ത് മാധ്യമപ്രവര്‍ത്തകരെ ”ഭാരത് സേവക്” ബഹുമതി നല്‍കി ആദരിക്കും.
നവംബര്‍ 10 ന് രാവിലെ 11 മണിക്ക് കവടിയാര്‍ സദ്ഭാവന അങ്കണത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യുനൈസ്‌കോ പീസ് ചെയറുമായ പ്രൊഫ. എം.ഡി. നാലപ്പാട്ട് ഭാരത് സേവക് സമാജ് ദേശീയ ബഹുമതിയായ ഭാരത് സേവക് പുരസ്‌കാരം സമ്മാനിക്കും.
മാധ്യമപ്രവര്‍ത്തകരായ മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി. ശേഖരന്‍ നായര്‍, മലയാള മനോരമ ലേഖകന്‍ ആനാട് ശശി, ഹിന്ദു ദിനപത്രത്തിന്റെ കേരള ചീഫ് കെ.എം. തമ്പി, ജന്മഭൂമി പത്രത്തിന്റെ മുന്‍ പത്രാധിപര്‍ ഹരി എസ്. കര്‍ത്താ,മംഗളം സി.ഇ.ഒ ആര്‍. അജിത്കുമാര്‍, വീക്ഷണം ദിനപത്രത്തിന്റെ മുന്‍ ലേഖകന്‍ പിരപ്പന്‍കോട് സുഭാഷ്, നവയുഗത്തിന്റെ പ്രതാധിപര്‍ കെ. പ്രഭാകരന്‍, കെപിസിസി ട്രഷററും വീക്ഷണം പത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫ് വി. പ്രതാപചന്ദ്രന്‍, ദേശാഭിമാനി പത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫ് എസ്. ആര്‍. ശക്തിധരന്‍,കേരളകൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ ജി. യദുകുല കുമാര്‍ എന്നിവരെയാണ് ആദരിക്കുന്നത്.
ഭാരത് സേവക് സമാജ് ദേശീയ ചെയര്‍മാന്‍ ബിഎസ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.എം.ആര്‍.തമ്പാന്‍, ജയ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.