പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനകീയമാക്കും : മന്ത്രി കെ. എന്‍ ബാലഗോപാല്‍

Spread the love

ആധുനിക സജ്ജീകരണങ്ങളോടെ പോലീസ് സ്റ്റേഷനുകളെ കൂടുതല്‍ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൊല്ലം റൂറല്‍ പോലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കി പോലീസ് സ്റ്റേഷനുകളെ ജനകീയമാക്കും.നൂതന സജ്ജീകരണങ്ങളുടെ നിര്‍മിച്ച കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നവംബര്‍ 12ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അച്ചന്‍കോവില്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടമടക്കം പൊലീസിന്റേതായ മറ്റ് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 6 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. പുതിയ കെട്ടിട സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന്‍, റസ്റ്റ് റൂം, ക്യാഷ് കൗണ്ടര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്, ജില്ലാ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫീസ്, ശൗചാലയങ്ങള്‍ എന്നിവയും എസ്.പിയുടെ ക്യാബിന്‍, ഓഫീസ് ലോഞ്ച്, വിശ്രമ മുറികള്‍, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാര്‍കോട്ടിക് സെല്‍, സൈബര്‍ സെല്‍, വനിതാസെല്‍, ടോയ്ലറ്റ് എന്നിവ രണ്ടാം നിലയിലും ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം, അക്കൗണ്ട്സ് മാനേജര്‍ ഓഫീസ്, മിനിസ്റ്റീരിയല്‍ വിഭാഗം, കോണ്‍ഫറന്‍സ് ഹാള്‍, റെക്കാഡ്സ് റൂം, ടോയ്ലറ്റുകള്‍ എന്നിവ മൂന്നാം നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത് എന്നും മന്ത്രി വ്യക്തമാക്കി.സ്വാഗതസംഘം ചെയര്‍മാനായി ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, രക്ഷാധികാരിയായി കൊടിക്കുന്നില്‍ സുരേഷ് എം.പി, കണ്‍വീനറായി കൊല്ലം റൂറല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ബി രവി, വൈസ് ചെയര്‍മാനായി കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ.ഷാജു , ജോയിന്റ് കണ്‍വീനറായി കൊട്ടാരക്കര ഡി.വൈ.എസ്.പി ജി ടി.വിജയകുമാര്‍, അംഗങ്ങളായി തഹസില്‍ദാര്‍ പി.ശുഭന്‍, മുന്‍ എം.എല്‍.എ അയിഷ പോറ്റി, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Author