ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നിടത്ത് എന്നും ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
അര്‍ഹമായ അവകാശം നിഷേധിക്കപ്പെടുന്നിടത്തെല്ലാം കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.അവര്‍ക്ക് എല്ലാ സംരക്ഷണവും കോണ്‍ഗ്രസ് എക്കാലവും നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനും പോരാട്ടം നടത്തിയിട്ടുണ്ട്. തെറ്റ് ഏത് ഭാഗത്താണെങ്കിലും ചൂണ്ടിക്കാട്ടിയ പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു. എംവി രാഘവനെതിരെ നടന്നിട്ടുള്ള അക്രമസംഭവങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസംഗത്തിന്റെ ഒരുഭാഗം അടര്‍ത്തിയെടുത്ത് മനഃപൂര്‍വ്വം വിവാദം ഉണ്ടാക്കുകയാണ്. കണ്ണൂരില്‍ സിപിഎമ്മിന്റെ ഓഫീസുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അവര്‍ക്കും സംരക്ഷണം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. താന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കേട്ടാല്‍ ഇപ്പോള്‍ വിവാദമായ ഭാഗം പറയാനിടയായ സാഹചര്യം എല്ലാവര്‍ക്കും ബോധ്യപ്പെടും. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല.ജനാധിപത്യ അവകാശം നിലനില്‍ക്കുന്ന സ്ഥലത്ത് മൗലികാവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ജനാധിപത്യവിശ്വാസിക്ക് ഗുണകരമല്ല.ഒരിക്കലും ആര്‍.എസ്.എസിന്റെ ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയോ,സഹകരിക്കുകയോ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. ആവിഷ്‌ക്കാര,രഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിപ്പേടണ്ടതാണെന്നാണ് വിശ്വാസം.അതുമാത്രമാണ് താന്‍ പറഞ്ഞിട്ടുള്ളത്.മറിച്ചുള്ള ദുര്‍വ്യാഖ്യാനം മാധ്യമസൃഷ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.