കൊയ്ത്തു യന്ത്രം ഇറങ്ങിയില്ല; നാടൊരുമിച്ച് കൊയ്തെടുത്തു

Spread the love

വെളിയന്നൂർ, പുതുവേലി പാടശേഖരത്തിലെ 36 ഏക്കറിലെ നെല്ലു കൊയ്യാൻ കൊയ്ത്തുയന്ത്രം എത്തിച്ച് കൊയ്ത്ത് തുടങ്ങിയെങ്കിലും പാടത്തെ ചെളിമൂലം പൂർത്തിയാക്കാനായില്ല. നെൽകൃഷിയുടെ വിളവെടുപ്പ് നടക്കാതെ കർഷകർ ദുരിതത്തിലായപ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പു-കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മസേനാംഗങ്ങളും ജനപ്രതിനിധികളും ചേർന്ന് കൊയ്തെടുത്തു.
നൂറുപേരാണ് കൊയ്ത്തിനിറങ്ങിയത്. ചെളിയില്ലാത്ത പാടങ്ങളിൽ യന്ത്രസഹായത്തോടെയും കൊയ്ത്ത് നടന്നു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം നിർവഹിച്ചു.

Author