ഹൂസ്റ്റൺ : കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ, സൽവേഷൻ ആർമി മുതലായ 16 സഭകളുടെയും വൈ. എം. സി. എ, വൈ. ഡബ്ലു. സി. എ, ബൈബിൾ സൊസൈറ്റി തുടങ്ങി 21 ക്രൈസ്തവ സംഘടനകളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്.
1940 മുതൽ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന കെ. സി. സി.യുടെ സോണുകൾ അമേരിക്കയിൽ രൂപീകരിക്കുന്നതിനും കെ. സി. സി.യുടെ പ്രവർത്തനങ്ങൾ അംഗ സഭകളിലെ ജനങ്ങളിൽ എത്തിക്കുന്നതിനും ആണ് ഈ സന്ദർശനം. കെ. സി. സി. ജനറൽ സെക്രട്ടറി ആയതിനു ശേഷമുള്ള പ്രകാശിൻ്റെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്.
മാർത്തോമ്മ സഭയുടെ മുൻ സഭാ ട്രസ്റ്റിയായ പ്രകാശ് പി.തോമസ് കമ്മ്യൂണിയൻ ഓഫ് ചർച്ചസ്സ് ഇൻ ഇന്ത്യയുടെ ദേശീയ സെക്രട്ടറി ആയും നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ ദേശീയ പ്രസിഡൻ്റ് ആയും പ്രവർത്തിക്കുന്നു. ഡിസംബർ അവസാനം വരെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.
പ്രകാശുമായി 91 94474 72725 (വാട്സ്ആപ്) നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.