ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ ശ്രദ്ധ നേടി കേരള പവലിയൻ

6000 ചതുരശ്ര അടിയിൽ കേരള വിസ്മയം

ന്യൂഡൽഹി പ്രഗതി മൈതാനിയിൽ ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ 6000 ചതുരശ്ര അടിയിൽ ഒരുക്കിയ കേരള പവലിയൻ ശ്രദ്ധ നേടുന്നു. മേളയുടെ ഇത്തവണത്തെ ആശയമായ വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ എന്നതിനെ അന്വർത്ഥമാക്കുന്ന പവലിയനാണ് കേരളം ഒരുക്കിയിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് ഇതിൻ്റെ സംഘാടനം നിർവഹിച്ചിരിക്കുന്നത്. ഉത്തർപ്രദേശിനൊപ്പം കേരളവും ഇത്തവണ ഫോക്കസ് സംസ്ഥാനമാണ്. പ്രഗതി മൈതാനത്തെ അഞ്ചാം നമ്പർ ഹാളിൻ്റെ ഒന്നാം നിലയിലാണ് കേരള പവലിയൻ.

Leave Comment