സ്റ്റുഡന്റ് ലോണ്‍ പെയ്‌മെന്റ്‌സ് 2023 പകുതി വരെ നിര്‍ത്തിവയ്ക്കുമെന്നു ബൈഡന്‍

Spread the love

വാഷിങ്ടന്‍: സ്റ്റുഡന്റ് ലോണ്‍ റദ്ദാക്കുന്നതിനെതിരെ ഫെഡറല്‍ കോടതികള്‍ വിധി പുറപ്പെടുവിച്ചിരിക്കെ, വിദ്യാര്‍ഥികളുടെ ലോണ്‍ പെയ്‌മെന്റ് അടക്കുന്നത്.2023 ജൂണ്‍ വരെ നീട്ടിവയ്ക്കുന്നതിനു ബൈഡന്‍ ഗവണ്‍മെന്റ് നടപടികള്‍ ആരംഭിച്ചു. നവംബര്‍ 22 ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച് അറിയിപ്പുണ്ടായത്.

2023 ജനുവരിയാണ് സ്റ്റുഡന്റ് ലോണ്‍ പെയ്‌മെന്റ് അടക്കുന്നതിനുള്ള അവസാന അവധി നല്‍കിയിരുന്നത്. 2023 ജൂണിനു മുന്‍പു കേസ് തീര്‍പ്പാക്കാനായില്ലെങ്കില്‍ 60 ദിവസത്തിനുശേഷം പെയ്‌മെന്റ് അടയ്‌ക്കേണ്ടി വരുമെന്നും ബൈഡന്‍ ഗവണ്‍മെന്റ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഞാന്‍ പ്രഖ്യാപിച്ച പദ്ധതി പൂര്‍ണ്ണമായും ഭരണഘടനാ വിധേയമാണെന്നാണു ബൈഡന്‍ വിഡിയോ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഫെഡറല്‍ കോടതികള്‍ ചൂണ്ടിക്കാണിച്ചത് തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് 20,000 ഡോളര്‍ വരെയുള്ള സ്റ്റുഡന്റ് ലോണ്‍ റദ്ദാക്കുമെന്നു ബൈഡന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ നിരവധി നിയമ നടപടികളാണു ഇതിനെതിരെ ഉണ്ടായത്. ഫൈഡല്‍ അപ്പീല്‍ കോര്‍ട്ടിന്റെ തീരുമാനം തടഞ്ഞു ലോണ്‍ ഫോര്‍ ഗിവ്‌നസ് പ്ലാന്‍ തുടരാന്‍ എത്രയും വേഗം അനുവാദം തരണമെന്ന ബൈഡന്‍ ഭരണകൂടം യുഎസ് സുപ്രീം കോടതിയോടു അഭ്യര്‍ഥിച്ചിട്ടുണ്ട്. 45 മില്യന്‍ വിദ്യാര്‍ഥികള്‍ക്കാണു യുഎസില്‍ വിദ്യാഭ്യാസ ലോണ്‍ നല്‍കിയിട്ടുള്ളത്.

Report : പി.പി ചെറിയാന്‍

Author