മാർത്തോമ്മാ ഫാമിലി കോൺഫ്രറൻസ് രജിസ്ട്രേഷൻ, സുവനീർ കിക്ക് ഓഫ് നിർവ്വഹിച്ചു

Spread the love

ന്യൂയോർക്ക്: ജൂലൈ 6 മുതൽ 9 വരെ ഫിലാഡൽഫിയ നോർത്ത് ഈസ്റ്റിലുള്ള റാഡിസൺ ഹോട്ടലിൽ വെച്ച് മലങ്കര മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 34 – മത് ഫാമിലി സിന്റെ രജിസ്ട്രേഷൻ, വെബ്സൈറ്റ് എന്നിവയുടെ ഉത്ഘാടനവും സുവനീർ കിക്ക് ഓഫും നടത്തപ്പെട്ടു

ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്റ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ ഡിസംബർ 29 മുതൽ വെച്ച് നടത്തപ്പെട്ട . ഭദ്രാസന വാർഷിക Picture3

കൺവെൻഷനിൽ റൈറ്റ്.റവ.ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ ആദ്യ രജിസ്ട്രേഷൻ ഫോം ജനറൽ കൺവീനർ തോമസ് എബ്രഹാമിൽ നിന്നും ഏറ്റുവാങ്ങിയും ,സുവനീർ അഡ്വെർടൈസ്‌മെന്റ് ഫോം പ്രൊഫ ഡോ ജോഷി ജേക്കബിൽ നിന്നും സ്വീകരിച്ചും സുവനീർ കിക്ക് ഓഫിന്റെ ഔദ്യോഗീക ഉത്ഘാടനവും നിർവഹിച്ചു

Picture

റൈറ്റ്.റവ.ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, റൈറ്റ്.റവ.ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ, റവ.ഡോ.ഗോർഡൻ എസ്.മിക്കോസ്കി, റവ.ഡോ.പ്രകാശ് കെ.ജോർജ്, റവ.മെറിൻ മാത്യു എന്നിവരാണ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന കുടുംബ സംഗമത്തിന് നേതൃത്വം നൽകുന്നത്.

റവ.ബിജു പി.സൈമൺ (വൈസ്.പ്രസിഡന്റ്), തോമസ് എബ്രഹാം (ജനറൽ കൺവീനർ), ഷാൻ മാത്യു (ട്രഷറാർ), ബിൻസി ജോൺ (അക്കൗണ്ടന്റ്) എന്നിവരങ്ങുന്ന വിപുലമായ കമ്മറ്റിയാണ് ഫിലാഡൽഫിയായിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കുടുംബ സംഗമത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്.

Author