ടെക്‌സസ്: ടെക്‌സസിന്റെ എയര്‍പോര്‍ട്ട് റോഡിലുള്ള വീടിന്റെ ഡ്രൈവ് വേയില്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍ 19 വയസ്സുള്ള രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തതായി ഗ്വാഡ്‌ലൂപ്പ് കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു. ജനുവരി 14 ശനിയാഴ്ചയായിരുന്നു സംഭവം. പ്രതികളെ പോലീസ് തിങ്കളാഴ്ച അറസ്റ്റു ചെയ്തു.പ്രിസ്റ്റണ്‍ വെഡ്‌ലിംഗ്(38) ഇവാന്‍ വെസലിംഗ്(14) എന്നിവരാണ് കൊല്ലപ്പെട്ട ഹതഭാഗ്യര്‍.
911 കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ലാനൊ കൗണ്ടി ഷെറിഫ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തി ചേര്‍ന്ന് ഡ്രൈവ് വേയില്‍ വെടിയേറ്റു കിടന്നിരുന്ന രണ്ടുപേരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓസ്റ്റിനില്‍ നിന്നും തൊണ്ണൂറു മൈല്‍ നോര്‍ത്ത് വെസ്റ്റിലാണ് റ്റൊ എയര്‍പോര്‍ട്ട്. അവിടെയുള്ള വീട്ടില്‍ എത്തിയ യുവാക്കളാണ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തതെന്നും, എന്താണ് വെടിവെക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്നും അധികൃതര്‍ പറഞ്ഞു. അറസ്റ്റു ചെയ്ത പ്രതികളെ ഗ്വാഡലൂപ്പ് കൗണ്ടി ജയിലില്‍ അടച്ചു. ഇവര്‍ക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഇവാന്‍ ബേണറ്റ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് അധികൃതര്‍ ഫേയ്ഫുക്കില്‍ കുറിച്ചു. നിരവധി വര്‍ഷങ്ങളായി ബി.സി.ഐ.എസ്.ഡി. കമ്മ്യൂണിറ്റി അംഗങ്ങളായിരുന്നു ഇവാന്‍ ഫാമിലി. ഇരുവരുടേയും മരണം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ലാനൊ കൗണ്ടി ഷെറീഫ് ഓഫീസും, ടെക്‌സസ് റേഞ്ചേഴ്‌സും ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസും, സംയുക്തമായാണ് കേസ്സ് അന്വേഷിക്കുന്നത്.