വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് വെള്ളിയാഴ്ച മുതല്‍

ഗവ. വിമന്‍സ് കോളേജ് വഴുതക്കാട് രാവിലെ 9 മണി

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലോത്സവമായ വര്‍ണച്ചിറകുകള്‍ സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ജനുവരി 20 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജില്‍ 3 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ വിവിധ ഇനങ്ങളിലായി 1500ലധികം കുട്ടികള്‍ പങ്കെടുക്കും.

ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ജനുവരി 20ന് രാവിലെ 9 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ 16 ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളേയും തിരുവനന്തപുരം ജില്ലയിലെ എന്‍.ജി.ഒ. ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഫെസ്റ്റ് നടത്തുന്നത്. 22 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തും.

ഫെസ്റ്റിനോടനുബന്ധിച്ച് മാജിക് ഷോ, മ്യൂസിക് ഷോ, ഫ്‌ളാഷ് മോബ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന്റെ ഭാഗമായി മാള്‍ ഗെയിംസ്, സൂംബ, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീലനം, ഫൈന്‍ ആര്‍ട്‌സ്, ബലൂണ്‍ ആര്‍ട്ട്, മാജിക് പ്ലാനറ്റ് സ്റ്റാള്‍, എയ്‌റോബിക്‌സ്, ആക്യുബിറ്റ്‌സ്, റോബോട്ടിക്‌സ്, അസാപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

Leave Comment