പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്
ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാനത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2013 ലാണ് ആലപ്പുഴയുടെ അഭിമാന പദ്ധതി ആരംഭിച്ചത്. 173 കോടി രൂപയുടെ പദ്ധതിയില്‍ 120 കോടി രൂപ കേന്ദ്ര സഹായമായി അനുവദിച്ചത് ആലപ്പുഴ എം.പിയായിരുന്ന കെ.സി വേണുഗോപാലിന്റെ ഇടപെടലിലാണ്. മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജി സുധാകരന്റെ വാക്കുകളാണ് ഇതിന് ഏറ്റവും വലിയ തെളിവ്. കെ. സി വേണുഗോപാലിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ് ഇടപെട്ടത്. സര്‍ക്കാരിന്റെ ഈ ഇടുങ്ങിയ മനസ്ഥിതി കേരളത്തിന്റെ സമഗ്ര വികസനത്ത് ഒട്ടും യോജിച്ചതല്ല.