കേന്ദ്ര ബഡ്ജറ്റ് യാഥാര്‍ത്ഥ്യബോധമില്ലാത്തത് : രമേശ് ചെന്നിത്തല

Spread the love

തിരു: പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കേന്ദ്ര ബജറ്റില്‍ ധന മന്ത്രി നിര്‍മലാ സീതാരാമന്‍ ശ്രമിച്ചിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടാന്‍ പോലും തയ്യാറാവാത്ത ദീര്‍ഘവീക്ഷണമില്ലാത്ത ബഡ്ജറ്റാണ്. ബജറ്റിന് യാഥാര്‍ത്ഥ്യ ബോധമില്ല.
കോറോണക്കാലത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെപ്പറ്റിച്ചത് ആരും മറന്നിട്ടില്ല. ഈ ബഡ്ജറ്റിനും അല്‍പ്പായുസേയുള്ളൂ.
മന്ത്രി നടത്തിയ വാചക കസര്‍ത്ത് യാഥാര്‍ത്ഥ്യമാവണമെങ്കില്‍ കൂടുതല്‍ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.
ബഡ്ജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കവല പ്രസംഗം മാത്രമെന്നും ചെന്നിത്തല പറഞ്ഞു.

Author