സാലി കുട്ടി വർഗീസ് (63 )ന്യൂയോർക്കിൽ നിര്യാതയായി.

Spread the love

ന്യൂയോർക്ക്:സാലി കുട്ടി വർഗീസ് (63 )ഫെബ്രുവരി 1 നു ന്യൂയോർക്കിൽ നിര്യാതയായി .കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണിയാണ്. വാകത്താനം പാട്ടത്തിൽ കുടുംബാംഗമാണ് പരേത .

കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന ഇവർ നാട്ടിൽ അവധിക്ക് പോയി കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ മടങ്ങിയെത്തിയത്.

മക്കൾ:നിസ വർഗീസ് ,നീത വർഗീസ് ,നിധിൻ വർഗീസ്
മരുമക്കൾ :ചെറിഷ് ജെയിംസ് (ന്യൂയോർക് )സെബിന് രാജ് (ന്യൂയോർക് )അന്ന നിഥിൻ (ഹൂസ്റ്റൺ )

പൊതുദർശനം:ഫെബ്രുവരി 5 ഞായറാഴ്ച

സ്ഥലം :സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്, ന്യൂയോർക്

തുടർന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ്‌ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്

കൂടുതൽ വിവരങ്ങൾക്കു

ചെരിഷ് ജെയിംസ് ന്യൂയോർക് -601 993 1504

റിപ്പോർട്ട് പി പി ചെറിയാൻ

Author