ശേഖരന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

ഒരു കാലത്ത് മാതൃഭൂമി ദിനപത്രത്തിന്റെ തിരുവനന്തപുരത്തെ മുഖമായിരുന്ന ശേഖരന്‍ നായര്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിക്കുകയും

തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ എന്നതു പോലെ നിയമസഭാ റിപ്പോര്‍ട്ടിംഗിലും അദ്ദേഹത്തിന്റെ ശൈലി വ്യത്യസ്തവും വായനക്കാരെ പിടിച്ചിരുത്തുന്നതുമായിരുന്നു.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക്‌ ചേരുന്നു.

 

Author