കൊച്ചി: പുതിയ കാല ഡിജിറ്റല്‍ ഇടപാടുകള്‍ക്കൊപ്പം മനുഷ്യ ബന്ധങ്ങള്‍ക്കും മൂല്യം കല്‍പ്പിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ബ്രാന്‍ഡ് കാമ്പയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന മുദ്രാവാക്യത്തോടെ 360-ഡിഗ്രി പ്രചാരണമാണ് ഒരുക്കിയിരിക്കുന്നത്.
ബാങ്കിലെത്തുന്ന ഇടപാടുകാരുടെ നാനാവിധ അനുഭവങ്ങള്‍ ഒപ്പിയെടുക്കുന്ന കാമ്പയിനാണിത്. ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ എല്ലായ്‌പ്പോഴും ഇടപാടുകാരുടെ ആഘോഷങ്ങളുടേയും സങ്കടങ്ങളുടേയും ഭാഗമാണ്. സാങ്കേതിക വിദ്യ എങ്ങനെ ഇടപാടുകളെ അനായാസമാക്കുന്നുവെന്നും സേവനങ്ങളില്‍ എങ്ങനെ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്നുവെന്നും ഇടപാടുകാർ അനുഭവിച്ചറിഞ്ഞ നിരവധി സന്ദര്‍ഭങ്ങളുണ്ട്.
യഥാര്‍ത്ഥ ജീവിതാനുഭവങ്ങളില്‍ നിന്നുള്ള പ്രചോദനങ്ങളാണ് ഈ കാമ്പയിനിലൂടെ ആശയവിനിമയം ചെയ്യപ്പെടുന്നത്. ഇതിനു തിരക്കഥയില്ല. പരസ്യത്തിലെ കഥാപാത്രങ്ങളെല്ലാം ബാങ്ക് ജീവനക്കാരോ ഇടപാടുകാരോ ബാങ്കിന്റെ പങ്കാളികളോ ആണ്.
കാമ്പയിന്റെ ബഹുവിധ വിവരണങ്ങള്‍ ബാങ്കിന്റെ കരുത്തുറ്റ വ്യവഹാരത്തെ പ്രതിനിധീകരിക്കുന്നു. ശരാശരി ഒരു ഇടപാടുകാരന് ബാങ്കുമായി പത്തു വര്‍ഷത്തിലേറെ നീണ്ട ബന്ധമുണ്ട്. ഇതു വഴി ബാങ്കിന് ഇടപാടുകാരുടെ ഉയര്‍ന്ന ആജീവനാന്ത മൂല്യത്തിന്റെ ആനുകൂല്യം ലഭിക്കുന്നു. ഈ കാലയളവില്‍ റീട്ടെയ്ല്‍, കോര്‍പറേറ്റ് ബാങ്കിങ് ഇടപാടുകാരുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ബാങ്ക് കൂടി പങ്കാളിയാകുന്നു. കൂടാതെ, ബാങ്കിങ് രംഗത്ത് ഏറ്റവും കുറഞ്ഞ ശോഷണ നിരക്കുള്ള ബാങ്ക് എന്ന നിലയില്‍ ഇടപാടുകാർക്ക് ബ്രാന്‍ഡിലുള്ള വിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു.
“ലോകമെമ്പാടുമുള്ള ബിസിനസുകള്‍ക്ക് ഡിജിറ്റല്‍ ആത്മവിശ്വാസവും മികച്ച ഉപഭോക്തൃ അനുഭവവും ആവശ്യമാണ്. എന്നിരുന്നാലും, എല്ലാ സമയത്തും നിങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ആളുകളിലേക്ക് ഇറങ്ങിച്ചെന്നാണ് സാങ്കേതികവിദ്യയുടെ കാര്യക്ഷമത ഉറപ്പിക്കേണ്ടത്. ഈ ആത്മബന്ധം ആപ്പിനും അപ്പുറം എന്ന മുദ്രാവാക്യത്തിന്റെ ആശയം ഞങ്ങളുടെ ജനിതകത്തിന്റെ ഭാഗമായ പ്രതിബദ്ധത, ചടുലത, ആത്മബന്ധം, ധാര്‍മികത, സുസ്ഥിരത എന്നിവ ഉള്‍പ്പെടുന്നതാണ്. മുന്‍നിരയില്‍ ഡിജിറ്റലായിരിക്കുമ്പോഴും അകക്കാമ്പ് മാനവമൂല്യങ്ങളായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെയാണ് ഈ കാമ്പയിന്‍ പ്രതിനിധീകരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായും ഫിസിക്കലായും ഉള്ള ഇടങ്ങളെ ഞങ്ങള്‍ ഏകീകരിച്ചിരിക്കുന്നു,” ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു.
ടിവി, ഡിജിറ്റല്‍, റേഡിയോ, ഔട്ട്ഡോര്‍, സോഷ്യല്‍ മീഡിയ തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിലായാണ് ഈ കാമ്പയിന്‍ നടക്കുന്നത്. ശാഖകള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികളും സംഘടിപ്പിക്കും. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി എന്നീ ഏഴു ഭാഷകളിലാണ് പരസ്യം അവതരിപ്പിച്ചിരിക്കുന്നത്.
Malayalam Ad – ഈ ആത്മബന്ധം, ആപ്പിനും അപ്പുറം
– https://www.youtube.com/watch?v=bdjhP4G914M
Tamil Ad – உள்ளங்கை செயலி வரை அல்ல, உள்ளங்களையும் தொடும் நம் உறவு
Marathi Ad – नाते तुमच्याशी, न केवळ ॲपशी
Gujarati Ad – સંબંધ આપની સાથે છે, માત્ર ઍપ સાથે નહીં
Bangla Ad – সম্পর্ক আপনার সাথে, শুধু অ্যাপ’এর সাথে নয়
Hindi Ad – Rishta Aap Se Hai, Sirf App Se Nahi
Kannada Ad – ಆಪ್ತತೆ ನಿಮ್ಮೊಂದಿಗೆ, ಕೇವಲ ಆಪ್ ನೊಂದಿಗಲ್ಲ