വിദ്യാര്‍ത്ഥികള്‍ക്കായി സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു

Spread the love

പാലക്കാട്: വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ടൈ കേരളയുടെ നേതൃത്വത്തിൽ ആയക്കാട് സിഎ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ മെറീന പോള്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

ഹയർ സെക്കണ്ടറി പ്രിന്‍സിപ്പൾ ലളിതാംബിക ഡി. അധ്യക്ഷത വഹിച്ചു. ടീം വൺ അഡ്വെർടൈസ്സിംഗ് മാനേജിങ് ഡയറക്ടർ വിനോദിനി സുകുമാരന്‍, ലിറ്റ്മസ് 7 എച്ച് ആർ ഹെഡ് അരവിന്ദ് വാര്യര്‍, സിനാപ്സ് ഇന്ത്യ സിഇഒ റോബര്‍ട്ട്ഷ ആന്റണി, ടൈ കേരള മാനേജർ അനൂപ് ലാല്‍ പി. എം എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പിടിഎ പ്രസിഡന്റ് താജുദ്ദീന്‍ കെ. എ., മാനേജ്‌മെന്റ് പ്രതിനിധി എല്‍സ ജോസ് പാലാട്ടി, ഹൈസ്കൂൾ അദ്ധ്യാപിക മീര റ്റി. എന്നിവര്‍ സംസാരിച്ചു.

Report :   Ajith V Raveendran

 

Author