കെസിസിഎന്‍എ യുവജനകണ്‍വന്‍ഷന്‍ നാഷ്‌വില്ലില്‍ വച്ച് നടത്തപ്പെടുന്നു – സൈമണ്‍ മുട്ടത്തില്‍

Spread the love

ചിക്കാഗോ : ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ) യുടെ ആഭിമുഖ്യത്തില്‍ ഇരുപത്തിയഞ്ച് (25) വയസിനുമുകളിലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കായി യുവജനകണ്‍വന്‍ഷന്‍ ടെന്നസിയിലെ നാഷ്‌വില്ലില്‍ വച്ച് നടത്തപ്പെടുന്നു. ഫെബ്രുവരി 18 മുതല്‍ 20-ാം തീയതിവരെ മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ യുവജന കണ്‍വന്‍ഷന്‍ കെസിസിഎന്‍എയുടെ ചരിത്രത്തില്‍ ഇഥംപ്രദമായാണ് നടത്തപ്പെടുന്നത്.

225 ക്‌നാനായ യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ യുവജനകണ്‍വന്‍ഷന്‍ യുവജനങ്ങളുടെ സാമൂഹികവും സാംസ്‌കാരികവും വൈജ്ഞാനികവുമായ ഉന്നമനത്തിനാവശ്യമായ അനേകം പ്രോഗ്രാമുകള്‍ കൂടാതെ യുവജനങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനുമുള്ള ഒട്ടനവധി പരിപാടികള്‍കൊണ്ട് സമ്പദ്‌സമൃദ്ധമാണെന്ന് കെസിസിഎന്‍എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

25 വയസിനുമുകളിലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കായി അവരുടെ അഭിരുചികള്‍ കണ്ടറിഞ്ഞ് മൂന്നുദിവസങ്ങളിലായി നടക്കുന്ന യുവജനകണ്‍വന്‍ഷനില്‍ 225 യുവജനങ്ങള്‍ പങ്കെടുക്കുന്നതുവഴി കെസിസിഎന്‍എയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികകല്ലായി ഈ യുവജനകണ്‍വന്‍ഷന്‍ ഇടംപിടിക്കുമെന്ന് കെസിസിഎന്‍എ സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു.

വടക്കേ അമേരിക്കയിലെ 25 വയസിനു മുകളിലുള്ള ക്‌നാനായ യുവജനങ്ങളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ യുവജന കണ്‍വന്‍ഷന് അഭൂതപൂര്‍വ്വമായ പങ്കാളിത്തവും പ്രോത്സാഹനവുമാണ് ലഭിച്ചതെന്നും ഇതിനായി മുന്‍കൈ എടുത്ത സിറിയക് കൂവക്കാട്ടില്‍ പ്രസിഡന്റും, ജോണിച്ചന്‍ കുസുമാലയം വൈസ്പ്രസിഡന്റും, ലിജോ മച്ചാനിക്കല്‍ സെക്രട്ടറിയും, ജിറ്റി പുതുക്കേരിയില്‍ ജോയിന്റ് സെക്രട്ടറിയും, ജെയ്‌മോന്‍ കട്ടിണശേരിയില്‍ ട്രഷററുമായുള്ള ഈ എക്‌സിക്യൂട്ടീവ് വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നു എന്നും വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹം ഇവരോട് പ്രത്യേകം നന്ദി അര്‍പ്പിക്കുന്നു എന്നും ഈ കണ്‍വന്‍ഷന്റെ കോര്‍ഡിനേറ്റേഴ്‌സായ ഫിനു തുമ്പനാലും (ഒഹായോ ആര്‍വിപി), ജനി തടത്തിലും (ന്യൂയോര്‍ക്ക് ആര്‍വിപി) അറിയിച്ചു

റിപ്പോര്‍ട്ട് : സൈമണ്‍ മുട്ടത്തില്‍

 

Author