ഡോ. ജേക്കബ് ഓ. മാത്യുവിന്റെ സംസ്‌കാരം ഇന്ന് : ഷാജി രാമപുരം

Spread the love

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍നിന്നുള്ള മുന്‍ സഭാകൗണ്‍സില്‍ അംഗം ഡോ. ജേക്കബ് മാത്യു ഒളശ്ശയില്‍(83) തിരുവനന്തപുരത്ത് അന്തരിച്ചു.

സംസ്‌കാരം ഇന്ന് (ചൊവ്വാ) രാവിലെ 8 മണിക്ക് വഴുതക്കാട് ശാലോം മാര്‍ത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിന് വെക്കുന്നതും തുടർന്ന് വൈകിട്ട് 4 ന് മാതൃ ഇടവകയായ മാവേലിക്കര കരിപ്പുഴ ശാലോം മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം സംസ്‌കരിക്കും.

അമേരിക്കയിലെ കാലിഫോര്‍ണിയായില്‍ ദീര്‍ഘനാള്‍ മാനസികാരോഗ്യ വിദഗ്ധനായി സേവനം അനുഷ്ഠിച്ചിരുന്നു. ഫൊക്കാനയുടെ സ്ഥാപക ട്രഷറാര്‍, വൈ.എം.സി.എ. ദേശീയ കൗണ്‍സില്‍ സീനിയര്‍ സിറ്റിസണ്‍ കമ്മറ്റി ചെയര്‍മാന്‍, തിരുവനന്തപുരം വൈ.എം.സി.എ. പേട്രണ്‍ മെമ്പര്‍, റോട്ടറി ഇന്റര്‍നാഷണല്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: വാളകം കിഴക്കേടത്ത് മറിയാമ്മ (മുന്‍ പ്രിന്‍സിപ്പല്‍ കായംകുളം സെന്റ് ജോണ്‍സ് സ്‌കൂള്‍). മക്കള്‍: അനിത, സൂസന്‍, ഡോ. ജോണ്‍ എം. ഒളശ്ശയില്‍ (മുവരും യുഎസ്എ). മരുമകന്‍: ഡോ. ഫിലിപ്പ് ജോസഫ് (യുഎസ്എ).

Author