ഫ്ലോറിഡ: പാം ബേ സിറ്റി കൗൺസിൽ അംഗം പീറ്റർ ജോസഫ് ഫിലിബർട്ടോയെ ഫെബ്രു 11 ശനിയാഴ്ച വൈകുന്നേരം 9:05 ന് പോലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാതെ മോട്ടോർ സൈക്കിൾ ഓടിക്കുക, നിയന്ത്രിത പദാർത്ഥം കൈവശം വെക്കുക , അശ്രദ്ധമായി വാഹനമോടിക്കുക, മദ്യപിച്ചു വാഹനം ഓടിക്കുക , എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു. .
ഫെബ്രുവരി 11-ന് വൈകുന്നേരം സിറ്റി ഓഫ് പാം ബേ പോലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ സാഗോ പാം സ്ട്രീറ്റിൽ 2019 ഹോണ്ട മോട്ടോർസൈക്കിൾ അതിവേഗം പായുന്നത് കണ്ടു. ഡ്രൈവർ ഫിലിബെർട്ടോ ആണെന്ന് പിന്നീട് പോലീസ് കണ്ടെത്തി .തുടർന്ന് “25 മൈൽ പോസ്റ്റുചെയ്ത വേഗത പരിധിക്ക് മുകളിൽ” ഡ്രൈവ് ചെയ്യുന്നത് തുടരുകയും നിരവധി സ്റ്റോപ്പ് അടയാളങ്ങളിൽ നിർത്താതെ പോയ ഫിലിബർട്ടോയെ പിന്തുടർന്ന് ഉദ്യോഗസ്ഥൻ തന്റെ പോലീസ് ലൈറ്റുകൾ സജീവമാക്കുകയും മോട്ടോർ സൈക്കിളിൽ ട്രാഫിക് സ്റ്റോപ്പ് നിർത്തുന്നതിനു ശ്രമിക്കുകയും ചെയ്തു. ഓഫീസർ തന്റെ സൈറൺ ഓണാക്കിയതോടെ ഡ്രൈവർ മോട്ടോർ സൈക്കിൾ വേഗത്തിലാക്കാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ വലതുവശത്തേക്കു മാറ്റി നിർത്തി .
തുടർന്ന് പട്രോളിംഗ് കാർ നിർത്തി ഓഫീസർ പുറത്തുകടക്കാൻ തുടങ്ങിയപ്പോൾ, ട്രാഫിക് സ്റ്റോപ്പിൽ നിന്ന് ഓടിപ്പോകാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രതി യു-ടേൺ ചെയ്യാൻ ശ്രമിച്ചു,” . “യു-ടേൺ ചെയ്യുമ്പോൾ, പ്രതി മോട്ടോർ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു വീണതായും ഈ സമയത്ത്, പ്രതിയെ സമീപിക്കുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് പറയുന്നു.