കൊച്ചി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കും യുപിഐ മുഖേന ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താവുന്ന സംവിധാനം പ്രമുഖ വിദേശ വിനിമയ സേവനദാതാക്കളായ ഇബിക്സ് കാഷ് അവതരിപ്പിച്ചു. രാജ്യത്ത് ആദ്യമായാണ് ഈ സേവനം വിദേശികള്‍ക്കായി അവതരിപ്പിച്ചത്. ഇതുവഴി സവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള പണമിടപാട് വിദേശികള്‍ക്ക് യുപിഐ മുഖേന അനായാസം നടത്താം.
ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി വിവിധ ലോകരാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശപ്രതിനിധികള്‍ക്ക് യുപിഐ സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ ധനകാര്യ സേവനദാതാക്കളായി മാറിയിരിക്കുകയാണ് ഇബിക്‌സ് കാഷ്. വിവിധ ജി-20 വിദേശ പ്രതിനിധികള്‍ക്കായി ഈ സേവനം പരീക്ഷണാണിസ്ഥാനത്തില്‍ ഉടന്‍ ബാംഗ്ലൂരില്‍ ആരംഭിക്കും.
ഇന്ത്യയിലുടനീളമുള്ള എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന വിദേശികള്‍ക്കായി കറന്‍സി വിനിമയം സാധ്യമാക്കുന്ന യുപിഐ സേവനം അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇബിക്‌സ് കാഷ് വേള്‍ഡ് മണി മാനേജിങ് ഡയറക്ടര്‍ ടി സി ഗുരുപ്രസാദ് പറഞ്ഞു.
Report : Ajith V Raveendran