എന്‍ട്രികള്‍ കൂറ്റനാട് മീഡിയ ആന്‍ഡ് പബ്ലിസിറ്റി സംഘാടക സമിതി ഓഫീസില്‍ നല്‍കണം.
ഫെബ്രുവരി 19 വരെ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കുള്ള മാധ്യമ പുരസ്കാരത്തിന് ഫെബ്രുവരി 18 ന് ഉച്ച്ക്ക് രണ്ട് വരെ എന്‍ട്രികള്‍ നല്‍കാം. പുരസ്കാരത്തിന് പരിഗണിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ കണ്‍വീനര്‍, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി, തദ്ദേശദിനാചരണം സംഘാടക സമിതി ഓഫീസ്, കൂറ്റനാട് വിലാസത്തില്‍ നല്‍കണം. ദൃശ്യ/ശ്രാവ്യ മാധ്യമ വാര്‍ത്തകള്‍ പെന്‍ ഡ്രൈവിലും അച്ചടി മാധ്യമ വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങ്ങുമാണ് എന്‍ട്രിയില്‍ ഉള്‍പ്പെടുത്തേണ്ടത്. തദ്ദേശ ദിനാഘോഷത്തിന്റെ സന്ദേശവും തദ്ദേശ ഭരണ നിര്‍വഹണത്തിന്റെ ജനോപകാരപ്രദമായ തലങ്ങളും മികച്ച രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്കാരം നല്‍കുക. ഏറ്റവും മികച്ച ദൃശ്യമാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, ഏറ്റവും മികച്ച റേഡിയോ വാര്‍ത്താ റിപ്പോര്‍ട്ട്, മികച്ച അച്ചടി മാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച ഫോട്ടോ എന്നിവയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുക. ഫെബ്രുവരി എട്ട് മുതല്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതുമായ റിപ്പോര്‍ട്ടുകളും ഫോട്ടോയും പരിഗണിക്കും. ഫെബ്രുവരി 19 ന് തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ പുരസ്കാരം വിതരണം ചെയ്യും.