നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം : മാധ്യമ അവാർഡ് വിതരണം

Spread the love

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം -2023 ലെ മാധ്യമ അവാർഡുകളുടെ വിതരണവും കേരള ലെജിസ്ളേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ 2022 സെപ്റ്റംബറിൽ നടന്ന പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും തിങ്കളാഴ്ച  നടക്കും. 12 മണിക്ക് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുരസ്‌കാര വിതരണം നിർവഹിക്കും. ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പങ്കെടുക്കും. സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഒൻപതാമത് ബാച്ചിലേക്ക് പ്രവേശനം ലഭിച്ചവർക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാമും ഉണ്ടായിരിക്കും.

Author