ഫെഡറല്‍ ബാങ്ക് തൃശ്ശൂർ ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

Spread the love

തൃശ്ശൂർ : ഫെഡറല്‍ ബാങ്ക് തൃശ്ശൂർ ശാഖ വസന്ത് നഗറിലെ അശ്വനി ജംഗ്ഷനിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ ഐഎഎസ് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, തൃശൂർ കോർപ്പറേഷൻ പാട്ടുരായ്ക്കൽ മൂന്നാം ഡിവിഷൻ കൗൺസിലർ രാധിക, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ മേധാവിയുമായ കുര്യാക്കോസ് കോനിൽ, തൃശ്ശൂർ റീജിയണൽ മേധാവിയും വൈസ് പ്രസിഡന്റുമായ ഷാജി കെ.വി, തൃശൂർ മെയിൻ ബ്രാഞ്ച് ഹെഡും അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ മഞ്ജു സി ആർ, ഇടപാടുകാർ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ ഇടപാടുകാരുമായുള്ള തങ്ങളുടെ ആത്മബന്ധം ദൃഢമാക്കുകയും കൂടുതൽ സ്വീകര്യമായ രീതിയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കി മികച്ച സേവനം നൽകുകയുമാണ് ലക്ഷ്യമിടുന്നത് എന്ന് കുര്യാക്കോസ് കോനിൽ പറഞ്ഞു.

Photo Caption:

ഫെഡറൽ ബാങ്ക് തൃശ്ശൂർ ശാഖയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വസന്ത് നഗർ അശ്വിനി ജംഗ്ഷനിൽ തൃശ്ശൂർ ജില്ലാ ഡിസ്ട്രിക്ട് കളക്ടർ ഹരിത വി കുമാർ ഐ എ എസ് നിർവഹിക്കുന്നു. ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, തൃശൂർ കോർപ്പറേഷൻ പാട്ടുരായ്ക്കൽ മൂന്നാം ഡിവിഷൻ കൗൺസിലർ രാധിക, സീനിയർ വൈസ് പ്രസിഡന്റും സോണൽ മേധാവിയുമായ കുര്യാക്കോസ് കോനിൽ, തൃശ്ശൂർ റീജിയണൽ മേധാവിയും വൈസ് പ്രസിഡന്റുമായ ഷാജി കെ.വി, തൃശൂർ മെയിൻ ബ്രാഞ്ച് ഹെഡും അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ മഞ്ജു സി ആർ, തുടങ്ങിയവർ സമീപം.

Report :  Anju V Nair

 

Author