ബജറ്റിലെ നികുതിക്കൊള്ളക്ക് എതിരെയുള്ള ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയൊളിക്കുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ പുതിയ ഓഫീസ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
മുദ്രാവാക്യം വിളികളെയും കറുത്ത കൊടികളെയും ഭയപ്പെടുന്ന മുഖ്യമന്ത്രി റോഡിലൂടെയുള്ള സഞ്ചാരം നിര്‍ത്തി ഹെലികോപ്റ്ററിലാക്കി. പഴശ്ശിരാജയുടെയും തച്ചോളി ഒതേനന്‍റെയും നാട്ടില്‍ ജനിച്ച ധീര സഖാക്കളായ എകെജിയുടെയും പി.കൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായ പിണറായി വിജയന്‍
ഊരിപ്പിടിച്ച വടിവാളിന്‍റെ ഇടയിലൂടെ നടന്നെന്ന് സ്വയം അവകാശപ്പെടുന്ന നേതാവാണ്. സഖാക്കള്‍ ഇരട്ടചങ്കനെന്ന് വിശേഷിപ്പിക്കുമ്പോള്‍ കറുത്ത തുണികണ്ടാല്‍ പേടിച്ചോടുന്ന പേണ്ടിത്തൊണ്ടനാണെന്നും എംഎം ഹസ്സന്‍ പരിഹസിച്ചു.മുഖ്യമന്ത്രി ആകാശത്ത് നിന്നും ഭൂമിയിലേക്കും അഹങ്കാരത്തില്‍നിന്നും വിനയത്തിലേക്കും ഇറങ്ങിവന്ന് വര്‍ധിപ്പിച്ച നികുതിക്കൊള്ളയ്കക്ക് പരിഹാരം കാണണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. കെഎസ്എസ്പിഎ പ്രസിഡന്‍റ് കെ.ആര്‍.കുറുപ്പ്,,ഡിസിസി പ്രസിഡന്‍റ് പാലോട് രവി,ചെറിയാന്‍ ഫിലിപ്പ്, എംപി വേലായുധന്‍,ആര്‍ രാജന്‍കുരുക്കള്‍,ബി.സി.ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.