ജലബജറ്റ്: ഹരിത കേരളം മിഷൻ ശിൽപശാലയ്ക്ക് തുടക്കം

Spread the love

ലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: മന്ത്രി എം.ബി രാജേഷ്
ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി. ജലബജറ്റ് ബ്രോഷർ ഇടുക്കി ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനു നൽകി മന്ത്രി പ്രകാശനം ചെയ്തു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാൻ ആഗോള നടപടികൾക്കു പുറമെ പ്രാദേശിക ഇടപെടലുകളും വേണം. ഇത്തരത്തിലുള്ള സുപ്രധാന ഇടപെടലാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറാക്കുന്ന ജലബജറ്റെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നവകേരള കർമ്മ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി എൻ. സീമ അധ്യക്ഷ വഹിച്ചു. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി.പി മുരളി ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി. നവകേരളം കർമ്മപദ്ധതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇന്ദു എസ്., അസിസ്റ്റന്റ് കോർഡിനേറ്റർ ടി.പി. സുധാകരൻ എന്നിവർ സംസാരിച്ചു.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും (CWRDM) സംയുക്തമായണ് ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. CWRDMലെ സീനിയർ സയന്റിസ്റ്റ് ഡോ. സുശാന്ത്, സയന്റിസ്റ്റ് ഡോ. വിവേക് എന്നിവരാണ് ടെക്നിക്കൽ സെക്ഷന് നേതൃത്വം നൽകുന്നത്. ആദ്യഘട്ടത്തിൽ ജലബജറ്റ് തയ്യാറാക്കുന്ന തിരഞ്ഞെടുത്ത 14 ബ്ലോക്ക് പഞ്ചായത്തുകളിലേയും പ്രസിഡന്റുമാരും പ്രതിനിധികളുമാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജലബജറ്റ് മാർഗ്ഗ രേഖകളുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

Author