ടിവി റിപ്പോർട്ടറും 9 വയസ്സുള്ള പെൺകുട്ടിയും ഫ്ലോറിഡയിൽ വെടിയേറ്റു മരിച്ചു

Spread the love

ഒർലാൻഡോ(ഫ്ലോറിഡ) : സെൻട്രൽ ഫ്ലോറിഡയിലെ സ്പെക്ട്രം ന്യൂസ് 13 ജേണലിസ്റ്റിനും 9 വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയും ബുധനാഴ്ച ഉച്ചതിരിഞ്ഞ് വെടിയേറ്റു കൊല്ലപ്പെട്ടതായും ഈ രണ്ടുപേരെയും വെടിവെച്ചുവെന്നു കരുതുന്ന അക്രമി നടത്തിയ മറ്റൊരു വെടിവയ്പിൽ ഒരു ടിവി ജീവനക്കാരനും പെൺകുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റതായും .ഓറഞ്ച് കൗണ്ടി ഷെരീഫ് ജോൺ മിന വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ഒർലാൻഡോ സമീപ പ്രദേശങ്ങളിൽ നടന്ന രണ്ട് വെടിവയ്പ്പിനും ഉത്തരവാദിയെന്ന് കരുതുന്ന കീത്ത് മെൽവിൻ മോസസിനെ (19) കസ്റ്റഡിയിലെടുത്തതായി ഷെരീഫ് ജോൺ മിന അറിയിച്ചു.ഗണ് ചാർജ്സ് , ക്രൂരമായ ആക്രമണം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം എന്നിവ ഉൾപ്പെടുന്ന നീണ്ട ക്രിമിനൽ ചരിത്രമാണ് മോസസിനുള്ളതെന്ന് ഷെരീഫ് പറഞ്ഞു.

വെടിയേറ്റ സ്‌പെക്‌ട്രം ന്യൂസ് 13, അംഗങ്ങളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ടിവി സ്റ്റേഷന്റെ വെബ്‌സൈറ്റിലെ ഒരു വാർത്ത പറയുന്നു.9 വയസുള്ള പെൺകുട്ടിയുടെ അമ്മയും രണ്ടാമത്തെ സ്‌പെക്‌ട്രം ന്യൂസ് 13 ക്രൂ അംഗവും ഒർലാൻഡോ റീജിയണൽ മെഡിക്കൽ സെന്ററിൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്.

“ഞങ്ങളുടെ സഹപ്രവർത്തകന്റെയും മറ്റുള്ളവരുടെയും നഷ്ടത്തിൽ ഞങ്ങൾ അഗാധമായി ദുഃഖിക്കുന്നു. അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഞങ്ങൾ അനുശോചനം അറിയിക്കുന്നു . പരിക്കേറ്റ ഞങ്ങളുടെ മറ്റ് സഹപ്രവർത്തകൻ എത്രയും വേഗം സുഖം പ്രാപിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. സ്പെക്ട്രം ന്യൂസ് ബുധനാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

ലോകമെമ്പാടുമുള്ള 40 മാധ്യമപ്രവർത്തകർ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് , കൂടാതെ ഈ വർഷം ബുധനാഴ്‌ച മുമ്പ് മറ്റൊരു രണ്ടുപേരും കൊല്ലപ്പെട്ടതായി പത്രപ്രവർത്തക സംരക്ഷക സമിതിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ ഒരാൾ മാത്രമാണ് അമേരിക്കയിൽ ഉണ്ടായിരുന്നത്.

Author