സ്ത്രീകള്‍ക്ക് നിയമപരിരക്ഷ ലഭ്യമാക്കാന്‍ പൊലീസ് ഇടപെടല്‍ ഫലപ്രദമാകണം: അഡ്വ. പി.സതീദേവി

സ്വീകരിക്കാന്‍ പൊലീസ് സേനയുടെ ഇടപെടല്‍ ഫലപ്രദമായി മാറേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി.നിയമഭേദഗതികള്‍ പലതും ഉണ്ടാക്കപ്പെടുന്നത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും സ്ത്രീകളുടെ നേര്‍ക്ക് നടക്കുന്ന ചൂഷണങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ പുതുതായി നടപ്പിലാക്കപ്പെടുന്ന നിയമഭദഗതികളെക്കുറിച്ച് കൃത്യമായ ധാരണ പൊലീസ് സംവിധാനത്തിന് ഉണ്ടാക്കിയെടുക്കാനും സംരക്ഷണ നിയമങ്ങള്‍ സ്ത്രീസമൂഹത്തിന് പ്രയോജനപ്പെടുത്താനും കഴിയത്തക്കവിധത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണ് എന്നും അഡ്വ.പി.സതീദേവി അഭിപ്രായപ്പെട്ടു.

കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, കമ്മിഷന്റെ പാനല്‍ അഭിഭാഷകര്‍, വനിതാശിശുവികസന വകുപ്പിന്റെ കൗണ്‍സലര്‍മാര്‍ എന്നിവരില്‍ ലിംഗാവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. പി.സതീദേവി.

Leave Comment