കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് 13ന്

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധബന്ധവും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ പ്ലീനറി സമ്മേളന തീരുമാനപ്രകാരം എഐസിസി ആഹ്വാനം ചെയ്ത ചലോ രാജ്ഭവന്‍ മാര്‍ച്ച് ഈ മാസം 13ന് കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

മ്യൂസിയം ജംഗ്ഷനില്‍ നിന്നും രാവിലെ 10.30ന് ആരംഭിക്കുന്ന മാര്‍ച്ച് 11 മണിക്ക് രാജ്ഭവന് മുന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചലോ രാജ്ഭവന്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Leave Comment