ശീതകാല കൊടുങ്കാറ്റു ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Spread the love

ന്യൂയോർക് :ഗവർണർ കാത്തി ഹോച്ചുൾ ന്യൂയോർക്കിൽ തിങ്കളാഴ്ച രാത്രി 8 മണി മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് തിങ്കളാഴ്ച രാത്രിക്കും ബുധനാഴ്‌ചയ്‌ക്കും ഇടയിൽ ന്യൂജേഴ്‌സി-ന്യൂയോർക്എന്നിവയുടെ ചില ഭാഗങ്ങളിൽ ഒരു അടി മഞ്ഞ് വീഴ്ത്തിയേക്കാം.

വടക്കൻ ന്യൂജേഴ്‌സിക്കൊപ്പം ഹഡ്‌സൺ താഴ്‌വരയിൽ ഏറ്റവും കനത്ത മഞ്ഞുവീഴ്‌ചയും ബ്രോങ്ക്‌സിന് തീരപ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ചില സമയങ്ങളിൽ മഴ കനത്തേക്കാം. ഗവർണർ കാത്തി ഹോച്ചുൾ ന്യൂയോർക്കിൽ രാത്രി 8 മണി മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച
പ്രതീക്ഷിക്കുന്ന മഞ്ഞുവീഴ്ചയുടെ കനത്തതും നനഞ്ഞതുമായ സ്വഭാവം തീവ്രമായ കാറ്റിനൊപ്പം വൈദ്യുതി ലൈനുകളെ വീഴ്ത്തിയേക്കാം — അത് 1 1/2 അടി മഞ്ഞ് 3 അടിയായി അനുഭവപ്പെടും;
ഹഡ്‌സൺ വാലിയിലും വടക്കൻ ന്യൂജേഴ്‌സിയിലും ചില സ്ഥലങ്ങളിൽ ഒരടി വരെ മഞ്ഞ് വീഴുകയും ന്യൂയോർക്ക് സിറ്റി ഉൾപ്പെടെയുള്ളവയിൽ കനത്ത മഴയും ചെളിയും കലർന്ന മഞ്ഞു വീഴ്ചയും പ്രതീക്ഷിക്കുന്നു.കുറച്ച് ദിവസത്തേക്ക് പ്രദേശത്തുടനീളമുള്ള യാത്രാമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തും.

കഴിഞ്ഞ വർഷം അവസാനം ഏറ്റവും മാരകമായ മഞ്ഞുവീഴ്ച ഉണ്ടായ ഗവർണറുടെ ജന്മനാടായ ബഫലോയിൽ ആവശ്യമെങ്കിൽ അടിയന്തര പ്രതികരണത്തിൽ സഹായിക്കാൻ നാഷണൽ ഗാർഡിനെ സജീവമാക്കിയിട്ടുണ്ട് മുൻകൂട്ടി സജ്ജമാക്കിയ എമർജൻസി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്,

തീരദേശ ന്യൂനമർദം രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുന്നതിനാൽ തിങ്കളാഴ്ച വൈകുന്നേരം ചെറിയ മഴയും മഞ്ഞും ആരംഭിക്കുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Author