ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ഇന്റർനാഷണൽ സെമിനാർ നടത്തി

Spread the love

കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ആതുര ശുശ്രൂഷയിൽ പുതിയ വ്യാഖ്യാനങ്ങൾ നൽകികൊണ്ട് ” നഴ്സിംഗ് രംഗത്തെ പുനർ രൂപകൽപന ” എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ന്യൂയോർക്ക് മൊള്ളോയ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 176 ലേറെപേർ സെമിനാറിൽ പങ്കെടുത്തു. ആഗോളതലത്തിൽ നഴ്സിംഗ് രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങൾ മൊള്ളോയ് യൂണിവേഴ്‌സിറ്റി അധ്യാപകർ സെമിനാറിൽ പങ്കുവെച്ചു. ഏകദിന സെമിനാർ ലൂർദ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു.
ആതുരശുശ്രൂഷാ മേഖലയിലെ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് മൂല്യാധിഷ്‌ഠിത സേവനം നൽകേണ്ടതിന്റെ പ്രാധാന്യം വിവിധ വിഷയങ്ങളിലൂടെ സെമിനാറിൽ പങ്കുവെച്ചു. എം ഡബ്ലിയു ടി ഗ്ലോബൽ അക്കാദമി കോർഡിനേറ്റർ ഡോ. സുമതി പി. വി., ലൂർദ് ആശുപത്രി ക്ലിനിക്കൽ സൈകോളജിസ്റ്റ് ദിവ്യ അജയ്, ലൂർദ് ആശുപത്രി ക്ലിനിക്കൽ ഇൻസ്‌ട്രക്ടർ ലിഡിയ മരിയ ടോം, ലൂർദ് ആശുപത്രി ഫാമിലി മെഡിസിൻ മേധാവി ഡോ.രശ്മി എസ് കൈമൾ,മൊള്ളോയ് യൂണിവേഴ്‌സിറ്റി അസ്സോസിയേറ്റ് പ്രൊഫസർ ഡോ. അന്ന ജോർജ്, മൊള്ളോയ് യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ. കിംബെർളി എ., നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസി എ. മാത്യു, നഴ്സിംഗ് കോളേജ് അദ്ധ്യാപകരായ ഡോ. സിമ്പിൾ രാജഗോപാൽ, സാനിയ ജോസ്, ചിഞ്ചു മാറിയ ഫ്രാൻസിസ്, നീന ഡേവിസ്, സിൽജി സെബാസ്റ്റ്യൻ, പ്രൊഫ. ലീന എബ്രഹാം എന്നിവർ സെമിനാറിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.

Report : Asha Mahadevan

Author