തിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേൽ തട്ടിൽ

Spread the love

ഡിസ്ട്രോയ്റ്റ് :അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിൻറെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ. തിരിച്ചറിവിൻറെ അവസരമാക്കി മാറ്റുവാൻ ഈ കാലഘട്ടത്തിനു കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നു ബിഷപ്പ് ഉദ്‌ബോദിപ്പിച്ചു

മാ​ർ​ച്ച് 21 നു ​ചൊ​വാ​ഴ്ച വൈകീട്ട് ഇ​ന്‍റർനാ​ഷ​ണ​ല്‍ പ്ര​യ​ര്‍​ലൈ​ൻ സം​ഘ​ടി​പ്പി​ച്ച നാ​നൂ​റ്റി അ​റു​പ​ത്തി​ര​ണ്ടാ​മ​തു പ്രാ​ർ​ഥ​നാ സ​മ്മേ​ള​നത്തിൽ ന്യൂജേഴ്‌സിയിൽ നിന്നും മു​ഖ്യ പ്ര​ഭാ​ഷ​ണം നടത്തുകയായിരുന്നു ഷം​ഷാ​ബാ​ദ് രൂ​പ​ത ബി​ഷ​പ്പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ൽ.

ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ധൂർത്തപുത്രനെ പാപത്തിന്റെ പാതയിലേക്ക് നയിച്ച വിവിധ പ്രലോഭനങ്ങളെ കുറിച്ച് ബിഷപ്പ് സവിസ്തരം പ്രദിപാദിച്ചു.പാപം ആരംഭിക്കുന്നത് മനുഷ്യൻ ദൈവത്തിന്റെ കല്പനകളുടെ വളയം ഉപേക്ഷിക്കുവാൻ തീരുമാനിക്കുമ്പോൾ ആണ് .വളയമില്ലാതെ ചാടുന്നവൻ തോന്നിവാസിയാണെന്നും എന്നാൽ വളയത്തിൽ കൂടി ചാടുന്നവനാണു അഭ്യാസി എന്നുള്ള യാഥാർഥ്യം നാം തിരിച്ചറിയണമെന്നും തിരുമേനി പറഞ്ഞു

പാലിക്കപ്പെടേണ്ടത് പാലിക്കപ്പെടാ​​​തി​​​രിക്കുന്നതാണ് പാപം എന്ന് മനസ്സിലാക്കണം! ദൈവത്തെ മാറ്റി നിർത്തുന്ന, മാതാപിതാക്കളെ മാറ്റിനിർത്തുന്ന ,സഹോദരങ്ങളെ മാറ്റിനിർത്തുന്ന, വിവാഹ പങ്കാളികളെ മാറ്റി നിർത്തുന്ന സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുത്. ദൂർത്തു പുത്രൻ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു , എല്ലാവരെയും മാറ്റി നിർത്തി ദൂരവേ പോയതിന്റെ ദുരന്ത ഫലങ്ങളാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ സംഭവിക്കാതെ ജീവിതത്തെ ഭദ്രമായി സൂക്ഷിക്കുവാൻ നോബ് കാലഘട്ടത്തിൽ മാത്രമല്ല തുടർ ജീവിതത്തിലും നമുക്കു പ്രതിജ്ഞയെടുക്കാം തിരുമേനി തന്റെ പ്രസംഗം ഉപസംഹരിച്ചു.

പ്രാരംഭമായി ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മു​​​ന്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കാ​​​ലം​​​ചെ​​​യ്ത മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​നു ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിൻറെ ആദരാഞ്ജലികൾ അർപ്പിച്ചു സമ്മേളനത്തിൽ കോഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശം വായിച്ചു.ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ​​​യും (സി​​​ബി​​​സി​​​ഐ) കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ​​​യും (കെ​​​സി​​​ബി​​​സി) അ​​​ധ്യ​​​ക്ഷ​​​ന്‍, ഇ​​​ന്‍റ​​​ര്‍ ച​​​ര്‍​ച്ച് കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ തു​​​ട​​​ങ്ങി​​​യ നി​​​ല​​​ക​​​ളി​​​ല്‍ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി​​​യിട്ടുള്ള പി​​​താ​​​വ് ​​​ആ​​​ത്മീ​​​യ​​​ചൈ​​​ത​​​ന്യം​​​കൊ​​​ണ്ട് സ​​​ഭ​​​യെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും പ്ര​​​കാ​​​ശി​​​പ്പി​​​ക്കു​​​ക​​​യും വ​​​ഴി​​​ന​​​ട​​​ത്തു​​​ക​​​യും​​​ചെ​​​യ്ത ഇ​​​ട​​​യ​​​ശ്രേ​​​ഷ്ഠ​​​നാ​​​യി​​​രു​​​ന്നുവെന്നു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എല്ലാവരെയും സ്നേഹിക്കുകയും ആദരിക്കുകയും സഭകൾ തമ്മിലുള്ള ഐക്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന സഭ പിതാവ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്റെ വിയയോഗത്തിൽ ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബത്തിൻറെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതോടൊപ്പം റോമൻ കത്തോലിക്ക സഭ വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തിൽ ഐപിഎൽ കുടുംബം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു . ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പിന്റെ സ്മരണാർത്ഥം ഒരുനിമിഷം മൗനം ആചരിക്കുകയും തുടർന്ന് ബഹുമാനപ്പെട്ട കെ പി കുരുവിളഅച്ചൻ (ഹൂസ്റ്റൺ )പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.തുടർന്ന് കോഡിനേറ്റർ സി വി എസ് ആമുഖപ്രസംഗം നടത്തിയതിനു ശേഷം എല്ലാവരെയും സ്വാഗതം ചെയ്തു

ഇ​ന്‍റർനാ​ഷ​ണ​ല്‍ പ്ര​യ​ര്‍​ലൈ​ൻ പ്രസിഡന്റ് ടി എ മാത്യു മദ്ധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകുകയും എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു .അഭിവന്ദ്യ തട്ടിൽ പിതാവിന്റെ പ്രാര്ഥനക്കും ആശീർവാദത്തിനും ശേഷം പ്രാർത്ഥന സമ്മേളനം സമാപിച്ചു . ഷിജു ജോർജ് ടെക്നിക്കൽ സപ്പോർട്ടെർ ആയിരുന്നു

Author