വൈക്കം സത്യഗ്രഹ ശതാബ്ദി : 603 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍

Spread the love

ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്ഘാടനം ചെയ്യും.
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍603 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രിൽ ഒന്നു മുതൽ 2025 നവംബർ 23 വരെയാണ്‌ പരിപാടികള്‍. ഏപ്രിൽ ഒന്നിന് വൈക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി post

പിണറായി വിജയനും സംയുക്തമായി ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചു നൽകിയ കത്ത് സാംസ്‌കാരിക മന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രിക്കു കൈമാറി. ക്ഷണം സ്വീകരിക്കുന്നതായും കേരളത്തിൽ ഒരു ദിവസം ചെലവഴിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചയിൽ സ്റ്റാലിൻ അറിയിച്ചു. വൈക്കത്ത് പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരക വിപുലീകരണം, കേരള തമിഴ്‌നാട് സാംസ്‌കാരികവിനിമയ പദ്ധതി തുടങ്ങിയവ സംബന്ധിച്ച നിവേദനങ്ങൾ മന്ത്രി സജി ചെറിയാൻ എം കെ സ്റ്റാലിന് നൽകി. രണ്ടു കാര്യങ്ങളിലും അനുഭാവപൂർണ്ണമായ സമീപനം അദ്ദേഹം ഉറപ്പു നൽകി.

Author