പെപ്സിയുടെ ബ്രാന്‍ഡ് അംബാസിഡറായി യാഷ്

Spread the love

കൊച്ചി: പെപ്സിയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി സിനിമാ താരം യാഷ്. യുവാക്കള്‍ക്കായുള്ള റൈസ് അപ്പ് ബേബി എന്ന സമ്മര്‍ ക്യാംപയിനിലാണ് യാഷിനെ പെപ്‌സി അവതരിപ്പിക്കുന്നത്. 125 ാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പെപ്‌സി ബ്രാന്‍ഡ് സമ്മര്‍ ക്യംപയിന്‍ പുറത്തിറക്കുന്നത്. യാഷുമായി കൈകോര്‍ത്തതുമുതല്‍ തങ്ങള്‍ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചതെന്ന് പെപ്സി കാറ്റഗറി ലീഡ് സൗമ്യ റാത്തോര്‍ പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങള്‍ക്കിടിയിലും ആത്മവിശ്വാസത്തോടെ മറ്റുള്ളവര്‍ക്ക് പ്രചോദകമാകണമെന്നാണ് ക്യാംപയിനിലൂടെ യാഷ് പറയുന്നത്. റൈസ് അപ്പ് ബേബി എന്ന ക്യാംപയിന്റെ വീഡിയോ യാഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Report : Aishwarya

 

Author