ഹൂസ്റ്റൺ – തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച 23 കാരൻ ചൊവ്വാഴ്ച 53 കാരിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൂസ്റ്റൺ ബെൽറ്റ്‌വേ 8-നുള്ള സൗത്ത് മെയിൻ സ്ട്രീറ്റിലെ ഒരു പാർക്കിംഗ് ലോട്ടിലാണ് സംഭവം . ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് വെടിവെപ്പിനെക്കുറിച്ച് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റ് ചെയ്തത്.
മൂന്ന് വർഷത്തോളമായി സൗത്ത് മെയിനിലെ പാർക്കിംഗ് സ്ഥലത്ത് പ്രവർത്തിക്കുന്ന ട്രക്ക് കെശോന്ദ്ര ഹോവാർഡ് ടർണറുടെ കുടുംബത്തിന് സ്വന്തമാണ്. സോൾ ഫുഡ് ട്രക്കിന്റെ കൗണ്ടറിന് പിന്നിലുള്ള പാചകക്കാരിയാണ് 53 കാരിയായ ടർണർ. ഇവരും കുടുംബവും 2020 ൽ എലൈറ്റ് ഈറ്റ്സ് ആരംഭിച്ചത് .
“കാളയുടെ വാൽ, നല്ല ഹാംബർഗറുകൾ, പന്നിയിറച്ചി ചോപ്പുകൾ, ചിറകുകൾ എന്നിവ ലഭികുന്നതിനാൽ . ആളുകൾ ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്നു,” കുടുംബാംഗമായ ജാക്വലിൻ മിച്ചൽ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവ് ഭക്ഷണ ട്രക്കിലേക്ക് കയറി. എന്താണ് വിളമ്പുന്നതെന്ന് ചോദിച്ചു. ടർണർ ഭക്ഷണ സാധനങ്ങൾ കാണിച്ചപ്പോൾ, യുവാവ് ഒരു തോക്ക് പുറത്തെടുത്ത് ട്രക്കിൽ നിന്ന് ഇറങ്ങിയതായി ലെഫ്റ്റനന്റ് ബ്രയാൻ ബുയി പറഞ്ഞു.
പെട്ടെന്ന് ജനൽ അടയ്ക്കാൻ കഴിഞ്ഞുവെങ്കിലും യുവാവ് പിൻവശത്തുള്ള ട്രക്കിന്റെ ഡോർ തുറന്ന് ടർണർക്കുനേരെ നേരെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമാകുകയായിരുന്നു
തുടർന്ന് ടർണർ തോക്കെടുത്തു ആ യുവാവിനെ പലതവണ വെടിവച്ചു,ട്രക്കിൽ നിന്ന് 50 അടി അകലെയാണ് ഇയാൾ കുഴഞ്ഞുവീണതെന്ന് അധികൃതർ പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.സ്വയം പ്രതിരോധത്തിനായി പ്രതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.ഫുഡ് ട്രക്കിൽ നിന്ന് ഒന്നും എടുത്തിട്ടില്ലെന്നും സമീപ പ്രദേശത്തുള്ള വീഡിയോകൾ പരിശോധിക്കുകയാണെന്നും ടർണറിന് തോക്ക് കൈവശം വെക്കാൻ ലൈസൻസ് ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിവെപ്പിന് ശേഷം ടർണറിന് പരിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി ഏരിയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ, കുടുംബം നടത്തുന്ന ബിസിനസിലേക്ക് അവർ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ്,ടർണർ ജീവിച്ചിരിക്കുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരുമാണ്.ദൈവഭക്തയായ ഒരു സ്ത്രീയായിരുന്നുഅവരെന്നും അതുകൊണ്ടാണ് ദൈവം പ്രതിയുടെ തോക്ക്ജാം ചെയ്തതെന്നും പ്രിയപ്പെട്ടവർ പറഞ്ഞു.