ഇന്ന് ബിഷപ് ഡോ. മാർ ഫിലിക്സിനോസ് ഹോശാന ഞായർ ശുശ്രുഷകൾക്ക് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ നേതൃത്വം നൽകും

Spread the love

ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലിക്സിനോസ് ഇന്ന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ ഹോശാന ഞായർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ഹോശാന ഞായർ ഇന്ന് ലോകമെങ്ങും ക്രൈസ്തവർ ആചരിക്കുന്നതോടൊപ്പം വിശുദ്ധവാര ശുശ്രുഷകൾക്ക് ഇന്നു മുതൽ എല്ലാ ദേവാലയങ്ങളിലും തുടക്കം കുറിക്കുകയാണ്.

ഇന്ന് രാവിലെ 8.30 ന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ ആരംഭിക്കുന്ന ഹോശാന പെരുന്നാൾ ശുശ്രുഷകൾക്ക് ശേഷം ആദ്യമായി കുർബ്ബാന കൈകൊള്ളുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വിശുദ്ധ കുർബ്ബാന ശുശ്രുഷയും ഉണ്ടായിരിക്കും എന്ന് ഇടവക വികാരി റവ. തോമസ് മാത്യു. പി അറിയിച്ചു.

ബിഷപ് ഡോ. മാർ ഫിലിക്സിനോസ് മാർച്ച്‌ 26 ഞായറാഴ്ച ഡാളസ് സെന്റ്. പോൾസ് ഇടവകയിലും,മാർച്ച്‌ 31 വെള്ളിയാഴ്ച മെക്സികോ രാജ്യത്ത് സഭ ആരംഭിച്ച മിഷൻ കേന്ദ്രത്തിലും, ഏപ്രിൽ 1ശനിയാഴ്ച മക്കാലൻ ദേവാലയത്തിലും ശുശ്രുഷകൾക്ക് നേതൃത്വം നൽകിയതിന് ശേഷം ആണ് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിലെ ശുശ്രുഷകൾക്ക് ഇന്ന് നേതൃത്വം നൽകുന്നത്.

Report :  Shaji Ramapuram

Author