ഓട്ടോ സെക് എക്‌സ്‌പോ 2023

Spread the love

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ സെക്യൂരിറ്റി ആന്‍ഡ് ഓട്ടോമേഷന്‍ എക്‌സിബിഷന്‍ (ഓട്ടോസെക്) മെയ് മാസം 26, 27 തീയതികളില്‍ എറണാകുളം നോര്‍ത്ത് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. അക്കേഷ്യ (ഓള്‍ കൈന്‍ഡ്‌സ് ഓഫ് ഇലക്ട്രോണിക്‌സ് സെക്യൂരിറ്റി ആന്‍ഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്‌സ് അസോസിയേഷന്‍) സംഘടിപ്പിക്കുന്ന എക്‌സ്‌പോയുടെ ലോഗോ പ്രകാശനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. ചടങ്ങില്‍ അക്കേഷ്യ പ്രസിഡന്റ് സന്‍ജയ് സനല്‍, സെക്രട്ടറി ദീപു ഉമ്മന്‍, ഓട്ടോ സെക് ചെയര്‍മാന്‍ ഫിറോസ്, അക്കേഷ്യ ജോയിന്റ് സെക്രട്ടറി ജെറിന്‍ വി വര്‍ഗീസ്, ഓട്ടോ സെക് കണ്‍വീനര്‍ ലിന്റ്റോ എന്നി്വര്‍ സംബന്ധിച്ചു.

കാപ്ഷന്‍:  അക്കേഷ്യ സംഘടിപ്പിക്കുന്ന ഓട്ടോസെക് എക്‌സ്‌പോ 2023 ന്റെ ലോഗോ ഹൈബി ഈഡന്‍ എംപി പുറത്തിറക്കിയപ്പോള്‍ . സമീപം അക്കേഷ്യ പ്രസിഡന്റ് സന്‍ജയ് സനല്‍, സെക്രട്ടറി ദീപു ഉമ്മന്‍, ഓട്ടോ സെക് ചെയര്‍മാന്‍ ഫിറോസ്, അക്കേഷ്യ ജോ. സെക്രട്ടറി ജെറിന്‍ വി വര്‍ഗീസ്, ഓട്ടോ സെക് കണ്‍വീനര്‍ ലിന്റ്റോ.

Report :  Rita

Author