ഗാർലാൻഡ്, സണ്ണിവെയ്ൽ സിറ്റി കൗൺസിൽ ഏർലി വോട്ടിംഗിൽ കനത്ത പോളിംഗ് – പി പി ചെറിയാൻ

Spread the love

ഡാളസ് : ഗാർലാൻഡ് ,സണ്ണി വെയ്ൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുഏപ്രിൽ 24നു ആരംഭിച്ച ഏർലി വോട്ടിങ്ങിൽ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകീട്ട് 5 വരെ കനത്ത പോളിംഗ് നടന്നതായി വൈകി ലഭിച്ച റിപ്പോർട്ടിൽ പറയുന്നു
ഡാളസ് മെട്രോപ്ലക്സിൽ ഉൾപ്പെടുന്ന ഗാർലൻഡ്, സണ്ണി വെയിൽ സിറ്റി കൗൺസിലിലേക്ക് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന മലയാളികളായ പി.സി. മാത്യു, മനു Picture2

ഡാനി എന്നിവർ അതാതു സിറ്റികളിൽ ശക്തമായ മത്സരമാണ് നേരിടുന്നത്.ഇരു സ്ഥാനാര്ഥികളുടെയും ജയാ പരാജയങ്ങൾ നിർണയിക്കുന്നതിൽ മലയാളി കമ്മ്യൂണിറ്റി വോട്ടുകൾ നിർണായകമാണ്. പി.സി. മാത്യു, മനു ഡാനി എന്നിവരെ വിജയിപ്പിക്കണമെന്ന് സണ്ണിവെയ്ൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് അഭ്യർത്ഥിച്ചു.വോട്ടിങ്ങിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു

ഏപ്രിൽ 24 – ഏപ്രിൽ 29, 2023 (തിങ്കൾ – ശനി) രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ
2023 ഏപ്രിൽ 30 (ഞായർ) 12 പി.എം. വൈകുന്നേരം 6 മണി വരെ.
മെയ് 1 – മെയ് 2, 2023 (തിങ്കൾ & ചൊവ്വ) രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് എയറിൽ വൊട്ടിഗിനുള്ള .
സമയം അനുവദിച്ചിരിക്കുന്നത്. മെയ് 6 നാണു പൊതു തിരെഞ്ഞെടുപ്പ്.

Author

Leave a Reply

Your email address will not be published. Required fields are marked *