കാസര്‍ഗോഡ് ലിഫ്റ്റ് കേടായ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു; ആരോഗ്യ വകുപ്പ് വിജിലന്‍സ് അന്വേഷിക്കും

Spread the love

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായിട്ടും വകുപ്പിനെ അറിയാക്കാതിരുന്നത് സംബന്ധിച്ചും ലിഫ്റ്റ് നന്നാക്കാത്തത് സംബന്ധിച്ചും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജോസ് ഡിക്രൂസിനെ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തി. ലിഫ്റ്റ് അടിയന്തരമായി പുന:സ്ഥാപിക്കാനും അതിന്റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കുന്നതിനും വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *