കാണാതായ കൗമാര പെൺകുട്ടികൾക്കായുള്ള തിരച്ചിലിൽ കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങൾ! : പി പി ചെറിയാൻ

Spread the love

ഒക്‌ലഹോമ : തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായ രണ്ട് കൗമാരക്കാരായ പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി ഒക്‌ലഹോമ ഷെരീഫിന്റെ ഡെപ്യൂട്ടികൾ അറിയിച്ചു .കാണാതായ കൗമാര പെൺകുട്ടികൾക്കായുള്ള തിരച്ചിലിലാണ് മറ്റു അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

ഐവി വെബ്സ്റ്റർ, 14, ബ്രിട്ടാനി ബ്രൂവർ, 16 എന്നിവരെ ഒക്‌ലഹോമ സിറ്റിയിൽ നിന്ന് 90 മൈൽ കിഴക്ക് ഹെൻറിയേറ്റയിൽ തിങ്കളാഴ്ച പുലർച്ചെ 1:30 നാണു അവസാനമായി കാണുന്നത്

ഞായറാഴ്ച വൈകീട്ട് പ്രതീക്ഷിച്ചതുപോലെ പെൺകുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആംബർ അലർട്ട് പുറപ്പെടുവിച്ചു. ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട 39 കാരിയായ ജെസ്സി മക്ഫാഡനൊപ്പം പെൺകുട്ടികൾ യാത്ര ചെയ്തതായി കരുതുന്നതായി അലേർട്ടിൽ പറയുന്നു.തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം ആംബർ അലർട്ട് പിൻവലിച്ചു

പ്രായപൂർത്തിയാകാത്തവരുമായി ലൈംഗിക പെരുമാറ്റം/ആശയവിനിമയം എന്ന കുറ്റവും കുട്ടികളുടെ അശ്ലീല പരാതിയേയും തുടർന്നു ജെസ്സി മക്‌ഫാഡന് മസ്‌കോഗി കൗണ്ടിയിൽ തിങ്കളാഴ്ച വിചാരണ തീയതി നിശ്ചയിച്ചിരുന്നു.

എന്നാൽ കെ‌ജെ‌ആർ‌എച്ച് റിപ്പോർട്ടർ എറിൻ ക്രിസ്റ്റി പറയുന്നതനുസരിച്ച്, മരിച്ചതായി കണ്ടെത്തിയ മറ്റ് നാല് പേർ ബലാത്സംഗത്തിന് 17 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 2020 ൽ ജയിലിൽ നിന്ന് മോചിതനായ ജെസ്സി മക്ഫാഡന്റെ(39) കുടുംബമായിരിക്കാം.

“വാരാന്ത്യത്തിൽ, ഐവി വെബ്‌സ്റ്ററും ബ്രിട്ടാനി ബ്രൂവറും ജെസ്സിയുടെ വളർത്തു മകളായ ടിഫാനി മക്‌ഫാഡൻറെ വീട്ടിൽ സ്ലീപ്പോവറിന് എത്തിയതായിരുന്നു ,” മിസ് ക്രിസ്റ്റി ഇന്ന് രാവിലെ ഫേസ്ബുക്കിൽ പറഞ്ഞു.
അവർ എല്ലാവരും രാവിലെ മക്അലെസ്റ്ററിലെ ഒരു കൃഷിയിടത്തിൽ നീന്താൻ പോകേണ്ടതായിരുന്നു, എന്നാൽ ഐവി, ബ്രിട്ടാനി, ടിഫാനി, ടിഫാനിയുടെ രണ്ട് സഹോദരൻമാർ, ജെസ്സി അല്ലെങ്കിൽ ഭാര്യ ഹോളി എന്നിവരെ പിന്നീട് ആരും കണ്ടിട്ടില്ല.
ഈ വിഷയത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 918-756-4311 എന്ന നമ്പറിൽ വിളിക്കാൻ ഷെരീഫിന്റെ ഓഫീസ് ആവശ്യപ്പെടുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *